കാലിഫോര്‍ണിയ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്ന് ചോദിച്ച് ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്ക് ഒരു പോള്‍ അടുത്തിടെ സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെ മസ്ക് അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. മൂന്നാംവട്ടവും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മസ്കിന്റെ ഈ നടപടി.
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി സംഘടിപ്പിച്ച പോളില്‍ വേണമെന്നും വേണ്ട എന്നും അഭിപ്രായപ്പെട്ടവര്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 51.8 ശതമാനം പേര് അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്നാണ് അഭിപ്രായപ്പെട്ടപ്പോള്‍ 48.2 ശതമാനം പേര് ഇതിനെ എതിര്‍ത്തു. ഇതിന് പിന്നാലെ ഇതിന് പിന്നാലെ ‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്’ എന്ന് മസ്ക് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ട്വിറ്ററിലെ വിലക്ക് നീങ്ങിയിരിക്കുന്നത്. 2021-ല്‍ യുഎസ് കാപ്പിറ്റോള്‍ ഹില്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ അക്രമകാരികള്‍ക്ക് പ്രചോദനമായെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്. ഫേയ്സ്ബുക്കും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചെങ്കിലും ട്വിറ്ററിലേക്ക് മടങ്ങിവരവില്ലെന്ന നിലപാട് ലാസ് വെഹാസില് നടന്ന ഒരു പരിപാടിയില്‍ ട്രംപ് ആവര്‍ത്തിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: