തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് അമൃതം സ്വാതന്ത്ര്യം എന്ന പേരില്‍ ജന്മഭൂമി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ആദ്യഘട്ടപരീക്ഷ ഇന്നു നടക്കും. ലിങ്കില്‍ കയറി നേരിട്ട് പരീക്ഷ എഴുതാം.
https://www.janmabhumi.in/vijnanothsavam/
പരീക്ഷയുടെ ലിങ്ക് രാവിലെ 9:00 മണിയ്‌ക്ക് (ഇന്ത്യന്‍ സമയം) തുറക്കും. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 9:00 മണിവരെ ഈ ലിങ്ക് പ്രവര്‍ത്തന ക്ഷമമായിരിയ്‌ക്കും. ഇതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോഗിന്‍ ചെയ്ത് പരീക്ഷയില്‍ പങ്കെടുക്കാം.
ഒന്നാംഘട്ട പരീക്ഷയില്‍ ആകെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ചോദ്യവും ഉത്തരങ്ങളുടെ 4 ചോയിസുകളോടു കൂടി സ്ക്രീനില്‍ തെളിയും.
ഓരോ ചോദ്യത്തിനും ഉത്തരം കൊടുക്കാന്‍ 30 സെക്കന്റ് സമയം ലഭിയ്‌ക്കും.
ഒരു ചോദ്യം സ്ക്രീനില്‍ തെളിഞ്ഞ ശേഷം ഉത്തരം കൊടുത്താലും ഇല്ലെങ്കിലും, 30 സെക്കന്റുകള് ആകുമ്പോള്‍ ഓട്ടോമാറ്റിക് ആയി അടുത്ത ചോദ്യത്തിലേയ്‌ക്ക് പോകും. ഉത്തരം രേഖപ്പെടുത്താതെ വിടുന്ന ചോദ്യങ്ങള്‍ക്ക് 0 മാര്‍ക്ക് ആയി കണക്കാക്കും. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഇല്ല.
പ്രാചീന ഭാരത ചരിത്രം മുതല്‍ സ്വാതന്ത്ര്യസമര കാലത്തെ അറിഞ്ഞതും അറിയാത്തതുമായ പോരാട്ട ഗാഥകള്‍ വരെ ഉള്‍ക്കൊള്ളിച്ച സമഗ്ര പാഠ്യപദ്ധതിയില്‍ നിന്നാണു വിജ്ഞാനോത്സവത്തിന്റെ ചോദ്യങ്ങള്‍ .
നമസ്തേ !
ജന്മഭൂമി വിജ്ഞാനോത്സവം ഒന്നാം ഘട്ട പരീക്ഷയിലേയ്‌ക്ക് സ്വാഗതം.
താഴെ കൊടുത്തിട്ടുള്ള പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വായിയ്‌ക്കാന്‍ ഒരു അഞ്ചുമിനിറ്റ് മാറ്റി വയ്‌ക്കുക. ഒട്ടും ധൃതി കൂട്ടേണ്ടതില്ല. നിങ്ങള്‍ ലോഗിന്‍ ചെയ്ത് പ്ലേ കൊടുത്താലേ പരീക്ഷ സ്റ്റാര്‍ട്ട് ആവുകയുള്ളൂ. മോക്ക് എക്സാം പോലെ തന്നെയായിരിയ്‌ക്കും ഇതും.
പരീക്ഷയുടെ ലിങ്ക് നവംബര്‍ 20 ഞായറാഴ്ച രാവിലെ 9:00 മണിയ്‌ക്ക് (ഇന്ത്യന്‍ സമയം) തുറക്കും. തുടര്‍ന്ന് നവംബര്‍ 21 തിങ്കളാഴ്ച രാവിലെ 9:00 മണിവരെ ഈ ലിങ്ക് പ്രവര്‍ത്തന ക്ഷമമായിരിയ്‌ക്കും. ഇതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോഗിന്‍ ചെയ്ത് പരീക്ഷയില്‍ പങ്കെടുക്കാം.
ഈ പരീക്ഷ സ്മാര്‍ട്ട് ഫോണുകളിലും ചെയ്യാന്‍ പറ്റും. എങ്കിലും ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ പോലെ വലിയ സ്ക്രീനില്‍ ചെയ്യുന്നതായിരിയ്‌ക്കും അഭികാമ്യം. ചോദ്യങ്ങള്‍ എളുപ്പത്തില്‍ വായിച്ച് ഉത്തരം കൊടുക്കാന്‍ അതായിരിയ്‌ക്കും സൗകര്യപ്രദം.
സാമാന്യം നെറ്റ് സ്പീഡ് ഉള്ള ഒരിടത്തു വച്ച് പരീക്ഷയില്‍ പങ്കെടുക്കുക.
ലോഗിന്‍ ചെയ്ത ശേഷം ആദ്യമായി ഇത് നിങ്ങളുടെ സ്വന്തം പ്രൊഫൈല്‍ തന്നെയാണെന്ന് ഉറപ്പു വരുത്തുക. സ്കൂളുകളില്‍ നിന്ന് ഗ്രൂപ്പായി രെജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ ഇത് പ്രത്യേകം ശ്രദ്ധിയ്‌ക്കണം.
വിജ്ഞാനോത്സവം ഒന്നാംഘട്ട പരീക്ഷയില്‍ ആകെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ചോദ്യവും ഉത്തരങ്ങളുടെ 4 ചോയിസുകളോടു കൂടി സ്ക്രീനില്‍ തെളിയും. ഓരോ ചോദ്യത്തിനും ഉത്തരം കൊടുക്കാന്‍ 30 സെക്കന്റ് സമയം ലഭിയ്‌ക്കും.
ഏതെങ്കിലും ചോയിസിന്റെ ബട്ടണ്‍ അമര്‍ത്തിയാല്‍ ഉടനെ അത് നിങ്ങളുടെ ഉത്തരമായി രേഖപ്പെടുത്തും. ഒരിയ്‌ക്കല്‍ ഉത്തരം കൊടുത്ത ശേഷം മാറ്റി കൊടുക്കാന്‍ കഴിയില്ല. അതുകൊണ്ട് ബട്ടണ്‍ അമര്‍ത്തും മുമ്പ് ഉത്തരം അതാണെന്ന് ശരിയ്‌ക്കും ഉറപ്പു വരുത്തുക.
ഓരോ ചോദ്യത്തിനും അവശേഷിയ്‌ക്കുന്ന സെക്കന്‍റുകള്‍ സ്ക്രീനില്‍ കാണാന്‍ കഴിയും. അതുപോലെ ആകെയുള്ള 100 ചോദ്യങ്ങളില്‍ ഇപ്പോള്‍ എത്രാമത്തെ ചോദ്യമാണ് സ്ക്രീനില്‍ ഉള്ളത് എന്നും ഡിസ്പ്ലേയില്‍ കാണാം.
ഒരു ചോദ്യം സ്ക്രീനില്‍ തെളിഞ്ഞ ശേഷം നമ്മള്‍ ഉത്തരം കൊടുത്താലും ഇല്ലെങ്കിലും, 30 സെക്കന്റുകള് ആകുമ്പോള്‍ ഓട്ടോമാറ്റിക് ആയി അടുത്ത ചോദ്യത്തിലേയ്‌ക്ക് പോകും.
നിങ്ങള്‍ക്ക് പഴയ ചോദ്യത്തിലേക്ക് തിരികെ പോകാന്‍ കഴിയില്ല. പരീക്ഷ നടക്കുമ്പോള്‍ സ്ക്രീനിലെ back arrow, refresh arrow എന്നിവ ക്ലിക്ക് ചെയ്യാതിരിയ്‌ക്കുക. അങ്ങനെ ചെയ്താല്‍ അപ്പോള്‍ സ്ക്രീനില്‍ ഉള്ള ചോദ്യം നിങ്ങള്‍ക്ക് നഷ്ടപ്പെടും.
ഉത്തരം രേഖപ്പെടുത്താതെ വിടുന്ന ചോദ്യങ്ങള്‍ക്ക് 0 മാര്‍ക്ക് ആയി കണക്കാക്കും. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഇല്ല.
ഇടയ്‌ക്ക് വൈദ്യുതി പോവുക, നെറ്റ് പോവുക തുടങ്ങിയ തടസ്സങ്ങള്‍ ഉണ്ടായാല്‍, പരീക്ഷ അവിടെ നില്‍ക്കും. പിന്നീട് തടസ്സങ്ങള്‍ മാറിയ ശേഷം നിങ്ങള്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്ത് അവസാനം നിര്‍ത്തിയ ഇടത്തു നിന്ന് പുനരാരംഭിയ്‌ക്കാം. പരീക്ഷയുടെ സമയം കഴിയുന്ന നവംബര്‍ 21 രാവിലെ 9:00 (ഇന്ത്യന്‍ സമയം) മണിവരെയാണ് വീണ്ടും ലോഗിന്‍ ചെയ്യാന്‍ കഴിയുക.
പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ നിങ്ങളുടെ സ്കോര്‍ എത്രയാണെന്ന് സ്ക്രീനില്‍ നിന്ന് അറിയാം. നിങ്ങളുടെ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ജന്മഭൂമി പ്രസിദ്ധീകരിയ്‌ക്കും. അവരുടെ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറുകളിലേക്ക് എസ് എം എസ് വഴി അറിയിയ്‌ക്കുകയും ചെയ്യും.
പരീക്ഷയുടെ സൈറ്റ് നവംബര്‍ 21 ന് രാവിലെ 9:00 മണിയ്‌ക്ക് ഓട്ടോമാറ്റിക് ആയി ക്ലോസ് ആകും. അതുകൊണ്ട് തിങ്കളാഴ്ച രാവിലെ ലോഗിന്‍ ചെയ്യാന്‍ ഉദ്ദേശിയ്‌ക്കുന്നവര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ ആവശ്യമുള്ള സമയം കൂടി കണക്കാക്കി വേണം ലോഗിന്‍ ചെയ്യേണ്ടത് എന്ന് ഓര്‍മ്മിപ്പിക്കുന്നു.
പരീക്ഷയ്‌ക്കിടയില്‍ എന്തെങ്കിലും സാങ്കേതിക തടസ്സം നേരിട്ടാല്‍ താങ്കളുടെ മൊബൈല്‍ നമ്പര്‍ സഹിതം ഈമെയില്‍ അയച്ചാല്‍ അത് പരിഹരിയ്‌ക്കാന്‍ കഴിയും. മെയില്‍ അയയ്‌ക്കേണ്ട ഐഡി [email protected]
Namaste !
Welcome to Janmabhumi Vijnanothsavam Exam platform
Please take five minutes of your time to read these important instructions. Don’t worry, your exam will not start till you click the start button.
The exam link will open at 9:00 AM IST, 20th Nov 2022. It will remain open for 24 hours till 9:00 AM IST, 21st Nov 2022. You can login any time in between and attempt the exam.
Though this will work on smart phones, it is advisable to use a Laptop / Desktop / Tab with a good net connection. Thus you can read the questions and instructions easily and answer them.
After login, please check and make sure that it is your profile. This is important for students who have enrolled as part of a group from schools.
There will be 100 questions in this exam. Each question and it’s four answer options will be displayed in the screen at a time. You will get 30 seconds to answer each question.
The moment you click on an answer option, that will be recorded as the answer. You won’t get a chance to change your mind. So please make up your mind before clicking on an option.
The timer can be seen in a yellow patch which alerts you on the remaining seconds for the question on screen. There is also a green patch which gives you the number of questions you have already attempted out of the 100 questions.
After 30 seconds of display, whether you answered a question or not, the system will automatically move to the next question.
You can not go back to the previous question(s). Please do not click the back arrow or refresh the browser while running the exam. That will only make you loose the current question.
Unanswered questions will carry zero marks.
If any disruption happens in the middle, the exam will stop there. You can login again and continue from where you stopped. You can attempt the remaining questions and complete the exam before the exam closing time which is 9:00 AM IST, 21st Nov 2022.
Immediately after the exam, your score will be displayed. You can download your participation certificate from this site.
The list of students qualified for the next level will be published in the Janmabhumi newspaper and website. They will be personally intimated via SMS and emails also.
Since the exam site will automatically close at 9:00 AM IST, 21st Nov 2022, if you are planning to login on that day, please make sure to give enough buffer time for you to answer all the questions before the deadline.
If you face any issues with the exam link, please write to [email protected] mentioning your contact number.
പ്രതികരിക്കാൻ ഇവിടെ എഴുതുക: