കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപവുമായി മുന്‍ എംഎല്‍എ എം.സ്വരാജ്. എംപി, എംഎല്‍എ പദവികളില്‍ ഇരിക്കുന്നവര്‍ക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന് സ്വരാജ്.
35 വയസ്സ് കഴിഞ്ഞ ആര്‍ക്കും ഗവര്‍ണറാകാമെന്നും സ്വരാജ് പരിഹസിച്ചു. ഈ പരാമര്‍ശത്തിലൂടെ ഗവര്‍ണര്‍ക്ക് സ്ഥിരബുദ്ധിയില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു സ്വരാജ്.
കോഴിക്കോട് മുതലക്കുളത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: