കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദ സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ തമിഴ്നാട് പൊലീസ് ചെന്നൈയിലെ നാലിടങ്ങളില്‍ റെയ്ഡ് നടത്തി. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയ മൂന്നാമത്തെ റെയ്ഡാണ് ഇത്.
എന്‍ ഐഎയും കോയമ്പത്തൂരിലെ കാര്‍ സ്ഫോടനക്കേസില്‍ തീവ്രവാദ വശം പരിശോധിക്കുന്നുണ്ട്. ഐഎസുമായി ബന്ധം പുലര്‍ത്തുന്നതായി സംശയിക്കുന്ന നാല് പേരുടെ സ്ഥലങ്ങളിലാണ് തമിഴ്നാട് പൊലീസ് റെയ്ഡ് നടത്തിയത്. ഈ കേസില്‍ എന്‍ ഐഎ ആകട്ടെ എട്ട് ജില്ലകളില്‍ 40 ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസിന് പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് നിഗമനം. സിലിണ്ടര്‍ പൊട്ടിത്തെറിച്ച മാരുതി 800 കാര്‍ തമിഴ്നാട് നഗരത്തിന്റെ മധ്യത്തിലേക്ക് ഓടിച്ചുകൊണ്ടു പോയിരുന്നതായിരുന്നുവെന്ന് പറയപ്പെടുന്നു.
കാര്‍ സ്ഫോടനത്തില്‍ പ്രധാനപ്രതി ജമീഷ് മുബിന് കൊല്ലപ്പെട്ടിരുന്നു. ഇയാളാണ് കാര്‍ നഗരമധ്യത്തിലേക്ക് ഒടിച്ചുകൊണ്ടുപോകാന് നിയോഗിക്കപ്പെട്ടിരുന്നത്. പക്ഷെ പൊലീസ് ചെക് പോസ്റ്റ് കണ്ടതോടെ കാര്‍ നിര്‍ത്തേണ്ടിവന്നു. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് കാര്‍ പൊട്ടിത്തെറിച്ചു. ജമീഷ മുബിന് കാറിനുള്ളില്‍ ഇരിക്കുന്ന സമയത്തായിരുന്നു സ്ഫോടനം.
ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് താല്ക, മുഹമ്മദ് അസറുദ്ദീന്, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് നവാസ് ഇസ്മയില്‍ എന്നിവരാണ് അറസ്റ്റിലായത്. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. അറസ്റ്റിലായവരെ ചെന്നൈയിലെ പൂനാമല്ലിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ഇവരെ നവമ്പര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: