ബെംഗളൂരു:16 കോടിയില്‍ പൂര്‍ത്തിയാക്കി, ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ജാഡയോ പിആര്‍ വര്‍ക്കോ ഇല്ലാതെ നിശ്ശബ്ദമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര. എന്നാല്‍ തിയറ്ററില്‍ അക്ഷാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ആവേശിക്കുകയായിരുന്നു കാന്താര.
ഇതിനകം തിയറ്റര്‍ വരുമാനം തന്നെ 400 കോടി കവിഞ്ഞ് മുന്നേറുന്ന കാന്താര ഇനി നവമ്പര്‍ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം. ഏകദേശം 150 കോടിക്കാണ് ഒടിടി കരാര്‍ എന്ന് അണിയറ സംസാരം. അങ്ങിനെയെങ്കില്‍ കാന്താര കളക്ഷന്റെ കാര്യത്തില്‍ 550 കോടിയിലേക്ക് കുതിക്കുകയാണ്.
നടന് പൃഥ്വിരാജായിരുന്നു കാന്താരയുടെ മലയാളം പതിപ്പ് വിലക്കെടുത്തത്. കേരളത്തില്‍ 50 ദിവസത്തിലധികമായി കാന്താര നിറഞ്ഞോടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രചനയും സംവിധായകനും നായകനുമായി നിറഞ്ഞാടുകയായിരുന്ന റിഷഭ് ഷെട്ടിക്ക് രജനീകാന്ത് ഉള്‍പ്പെടെ ഇന്ത്യയില്‍ ഉടനീളം നിറയെ ആരാധകരാണ്.
കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹൊംബാല ഫിലിംസ് ചിത്രം നിര്‍മ്മിക്കുമ്പോള്‍ കെജിഎഫിനെ കടത്തിവെട്ടുന്ന ചിത്രമായിരിക്കും കാന്താര എന്ന് ഒരിയ്ക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ ഗ്രാമത്തെ നശിപ്പിക്കാന്‍ എത്തുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടുന്ന ശിവയുടെ കഥയാണ് കാന്താര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: