ടെഹ്റാന്: ഇറാന്റെ മുന്‍ പരമോന്നത നേതാവും ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകനുമായ ആയത്തൊള്ള രൂഹോള്ള ഖൊമേനിയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു. മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോഴും പ്രതിഷേധം ശക്തമാവുകയാണ്.
മ്യൂസിയമാക്കി മാറ്റിയ ഖൊമേനിയുടെ വീടാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. പെട്രോള്‍ ബോംബുപയോഗിച്ച് വീടാക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഭരണകൂടത്തിനെതിരെ, ചോരയുടെ വര്‍ഷമാണിത്. പരമോന്നത നേതാവ് അലി ഖമേനിയെ താഴെയിറക്കും എന്നാക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. അതിനിടെ, ടെഹ്റാനിലെ മെട്രോ സ്റ്റേഷനില്‍ പ്രതിഷേധകര്‍ക്കു നേരെ ഇറാന് പോലീസ് വെടിയുതിര്‍ത്തു. അഞ്ചു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധിച്ചവരില്‍ ചിലരെ ബാറ്റണ്‍ കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: