Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്ത് സര്‍വതും പാളി;വിരിവയ്‌ക്കാന്‍ ഇടമില്ല; വ്യവസ്ഥകള്‍ ഒന്നുമില്ല

ശബരിമല വിശ്വാസികളോടും തീര്‍ഥാടകരോടുമുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലപാട് സന്നിധാനത്തും ശരണവഴികളിലും ദൃശ്യമാണ്. തീര്‍ഥാടനത്തിന്റെ തുടക്കത്തില്‍ത്തന്നെയുള്ള പാളിച്ചകള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാകും.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Nov 19, 2022, 11:07 am IST
in Kerala

ശബരിമല: സര്‍ക്കാര്‍ ആസൂത്രണമൊന്നും നടത്താതെയും ദേവസ്വം ബോര്‍ഡ് ആലോചനയില്ലാത്ത തീരുമാനങ്ങളെടുത്തും ശബരിമല തീര്‍ഥാടനം അലങ്കോലമാക്കി. തീര്‍ഥാടനത്തിന്റെ സര്‍വ ഒരുക്കങ്ങളും സന്നിധാനത്തു പാളി. ശബരിമല വിശ്വാസികളോടും തീര്‍ഥാടകരോടുമുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലപാട് സന്നിധാനത്തും ശരണവഴികളിലും ദൃശ്യമാണ്. തീര്‍ഥാടനത്തിന്റെ തുടക്കത്തില്‍ത്തന്നെയുള്ള പാളിച്ചകള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാകും. അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുകയാണ് സന്നിധാനത്ത് ഭക്തര്‍. വിരി വയ്‌ക്കാനുള്ള സംവിധാനങ്ങളില്ല. ദേവസ്വം മന്ത്രി ഉള്‍പ്പെടെ നാലു മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് യോഗം. ഉദ്യോഗസ്ഥതല യോഗങ്ങള്‍ വേറെയും. എന്നാല്‍ ഭക്തര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനു ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കഴിഞ്ഞില്ല. മുഖ്യമന്ത്രി നേരിട്ട് നടത്താറുള്ള അവലോകന യോഗം ഈ വര്‍ഷമുണ്ടായില്ല.

ഇത്തവണ നിയന്ത്രണങ്ങളൊന്നുമില്ലാത്ത തീര്‍ഥാടനമായതിനാല്‍ മാസങ്ങള്‍ക്കു മുമ്പേ തയാറെടുപ്പുകള്‍ വേണ്ടിയിരുന്നു. എന്നാല്‍ വെര്‍ച്വല്‍ ക്യൂവും പോലീസ് വിന്യാസവും മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ തിരക്കു കണക്കിലെടുത്ത് വേണ്ട കരുതലുമെടുത്തില്ല. ഒരു മാസം മുമ്പാണ് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ആദ്യം യോഗം പോലും ചേര്‍ന്നത്. ശബരിമലയില്‍ മഴ പതിവാണ്. എന്നാല്‍, മഴവെള്ളം വഴിയിലോ സന്നിധാനത്തോ കെട്ടിക്കിടക്കുന്നത് ചില ഭാഗങ്ങളില്‍ മാത്രം. പക്ഷേ, മണ്ഡല ദര്‍ശനത്തിന്റെ ആദ്യദിവസം തന്നെ പെയ്ത മഴയില്‍ വിരി വയ്‌ക്കുന്ന ഭാഗങ്ങളില്‍ ഇപ്പോഴും ചെളി നിറഞ്ഞ് കിടക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലെ തീര്‍ഥാടകര്‍ സ്ഥലമില്ലാത്തതിനാല്‍ ചെളിയും വെള്ളവും നിറഞ്ഞയിടങ്ങളില്‍ വിരി വച്ച് വിശ്രമിക്കാന്‍ നിര്‍ബന്ധിതരാവുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നിറഞ്ഞിട്ടും ഇവ നീക്കാന്‍ വേണ്ടത് ദേവസ്വം ബോര്‍ഡ് ചെയ്യുന്നില്ല.   

കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നപ്പോള്‍ മുന്നൊരുക്കങ്ങളിലെ വീഴ്ച ചര്‍ച്ചയായി. യോഗത്തില്‍ വകുപ്പുകള്‍ പരസ്പരം പഴിചാരുകയായിരുന്നു. വകുപ്പുകളുടെ ഏകോപനത്തിന് സ്പെഷല്‍ ഓഫീസറെ നിയോഗിച്ചതല്ലാതെ പ്രത്യേക ഒരുക്കം നടത്തിയില്ല.അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെങ്കിലും തീര്‍ഥാടകരെ കൊള്ളയടിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് കൃത്യമായ ജാഗ്രതയുണ്ട്. സന്നിധാനത്ത് പണം നല്കി മുറിയെടുക്കുന്നവര്‍ക്ക് ഒരു കിടക്ക പോലും നല്കാന്‍ ദേവസ്വം ബോര്‍ഡ് തയാറായിട്ടില്ല. മുറിയെടുക്കുന്നവര്‍ സ്വന്തം നിലയില്‍ 20 രൂപ വാടക കൊടുത്ത് പായയും തലയണയും വാങ്ങണം. നടപ്പന്തലുകളില്‍ വിരി വയ്‌ക്കാമെന്നായാല്‍ മിക്കയിടവും വൃത്തിഹീനമാണ്. ഇവിടെയും പായ വേണമെങ്കില്‍ 20 രൂപ വാടക നല്കണം. ശബരിമലയ്‌ക്കുള്ള യാത്രാ നിരക്ക് ക്രമമില്ലാതെ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസിയും തീര്‍ഥാടകരെ വലയ്‌ക്കുകയാണ്.

Tags: SABARIMALAശബരിമല തീര്‍ത്ഥാടനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.