ന്യൂദല്‍ഹി: തീവ്രവാദത്തെ മതവുമായോ ദേശീയതയുമായോ വിഭാഗവുമായോ ബന്ധപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദത്തിനുള്ള ധനസഹായം ചെറുക്കുന്നതു സംബന്ധിച്ച മൂന്നാമത് രാജ്യാന്തര മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തേക്കാള്‍ വലിയ ഭീഷണി തീവ്രവാദത്തിനു സാമ്പത്തിക സഹായം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ് തീവ്രവാദം. എന്നാല്‍, തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതാണ് തീവ്രവാദത്തിന്റെ വളര്‍ച്ചയ്ക്ക് സഹായമാവുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയെ ദുര്‍ബലപ്പെടുത്തുന്നു.
ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഭീകരരെ വെറുതെ വിട്ടയ്ക്കുന്നത് പൊറുക്കാനാകാത്ത തെറ്റാണെന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഈ ആഗോള വിപത്തിന് അറുതി വരുത്താന്‍ സുരക്ഷാ സേനയും ജനങ്ങളും മുന്നിട്ടറങ്ങണമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: