പൊള്ളാച്ചി: തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ പ്രതിഷേധവുമായി കർഷകർ. തമിഴ്നാട് അതിര്‍ത്തിയായ പൊളളാച്ചി കിണത്തുക്കടവില്‍ കിലോക്കണക്കിന് തക്കാളി കര്‍ഷകര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ലേലം പോകാത്ത തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
കിലോക്ക് നാല് രൂപ വരെയാണ് ഇപ്പോള്‍ തക്കാളി വിറ്റഴിക്കുന്നത്. സർക്കാർ സംഭരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വേലന്താവളത്തില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി. പ്രാദേശിക ഉല്പാദനം വര്‍ധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിലയനുസരിച്ച് ശരാശരി കര്ഷകന് എല്ലാ ചെലവും കഴിഞ്ഞ 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്.
കൃത്യസമയത്ത് പണം ലഭിക്കാത്തതിനാല്‍ ഹോര്‍ട്ടികോര്‍പിനു നല്‍കാനും കര്‍ഷകര്‍ തയാറല്ല. വരും ദിവസങ്ങളില്‍ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 37 മുതൽ 40 രൂപ വരെ വിലയുണ്ടായിരുന്ന തക്കളിയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: