ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ സമാപിണ്ടച്ച പതിനേഴാമത് ജി-20 ഉച്ചകോടിക്ക് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇന്ത്യയും അമേരിക്കയും ചൈനയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന ലോകരാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ജി-20 യുടെ അടുത്ത അധ്യക്ഷ പദവി ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ ഈ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനനിരതവുമായ ഒന്നായിരിക്കും ഇന്ത്യയുടെ അജïയെന്നും, ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും അധ്യപക്ഷ പദവിയേറ്റെടുത്ത് പ്രധാനമന്ത്രി മോദി പറഞ്ഞത് പുതിയൊരു തുടക്കത്തിന്റെ ആശയും ആവേശവും പകര്‍ന്നു നല്‍കുന്നതായിരുന്നു. ലോകം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളിലും സാമ്പത്തിക മാന്ദ്യത്തിലും അവശ്യ സാധനങ്ങളുടെ വില വര്‍ധനയിലും ഊര്‍ജപ്രതിസന്ധിയിലും ഉഴലുകയും, കൊവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യ ജി-20 അധ്യക്ഷ പദവി ഏറ്റെടുക്കുന്നതെന്ന മോദിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായാണ് താന്‍ കാര്യങ്ങളെ കാണുന്നതെന്ന് വ്യക്തമാക്കുന്നു. പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുകയല്ല, പരസ്പര സഹകരണത്തിലൂടെ അതിനെ നേരിടുകയാണ് വേïതെന്ന സമീപനമാണ് മോദി പിന്തുടരുന്നത്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേïപ്പോള്‍ തന്നെ പൊതുവായ ലക്ഷ്യങ്ങള്‍ക്കുവേïി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങള്‍ക്കു കഴിയുമെന്നും കഴിയണമെന്നുമുള്ള സന്ദേശമാണ് അധ്യക്ഷപ്രസംഗത്തില്‍ മോദി നല്‍കിയത്.
ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രമേയത്തിലും ഇന്ത്യയുടെ ആശയങ്ങളും നിലപാടുകളുമാണ് പ്രതിഫലിക്കുന്നത്. ഈ യുഗം യുദ്ധത്തിന്റേതല്ലെന്നും, സമാധാനപരമായ സംഭാഷണങ്ങളിലൂടെയാണ് രാജ്യങ്ങള്‍ തമ്മിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേïതെന്നും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതേ നിലപാടാണ് ജി-20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആഗോള സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുന്ന ഉക്രൈന് യുദ്ധത്തില്‍നിന്ന് റഷ്യ നിരുപാധികം പിന്മാറണമെന്ന അംഗരാജ്യങ്ങളുടെ ആവശ്യം പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുï്. ഇതു സംബന്ധിച്ച് റഷ്യയും ചൈനയും ചില വിയോജിപ്പുകള്‍ ഉയര്‍ത്തിയിരുന്നു. സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കേï വേദിയല്ല ജി-20 ഉച്ചകോടി എന്നതായിരുന്നു ഇതില്‍ പ്രധാനം. അതേസമയം സുരക്ഷാ പ്രശ്നങ്ങള്‍ ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന കാര്യം അവര്‍ സമ്മതിക്കുകയും ചെയ്തു. ഇതും പ്രമേയത്തിലുï്. ചില രാജ്യങ്ങള്‍ക്ക് അഭിപ്രായമുïായിരുന്നെങ്കിലും റഷ്യന്‍ ആക്രമണത്തെ തുറന്നെതിര്‍ക്കുകയോ അപലപിക്കുകയോ ചെയ്തില്ല. ഇവിടെയും ഇന്ത്യയുടെ നിലപാട് നിര്‍ണായകമായി എന്നുവേണം മനസ്സിലാക്കാന്‍. അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ലാതെ സംയുക്ത പ്രഖ്യാപനം നടത്താനാവില്ല. എന്നാല്‍ അഭിപ്രായ സമന്വയത്തിലൂടെ അതിനു കഴിഞ്ഞു എന്നതുതന്നെ മാറ്റത്തെ കുറിക്കുന്നു. വിട്ടുനിന്നാല്‍ ഒറ്റപ്പെടുമെന്ന ബോധം വിയോജിക്കുന്നവര്‍ക്കുപോലും ഉïായി എന്നാണ് കരുതേïത്.
മറ്റു പല രാജ്യാന്തര വേദികളിലുമെന്നപോലെ പ്രധാനമന്ത്രി മോദി തന്നെയായിരുന്നു ഉച്ചകോടിയിലെ താരം. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തെ സന്ദര്‍ശനമാണ് ഇന്തോനേഷ്യയില്‍ മോദി നടത്തിയത്. വിമാനത്താവളത്തില്‍ മോദിക്ക് നല്കിയ പരമ്പരാഗതമായ സ്വീകരണത്തില്‍ ആവേശം അലയടിച്ചു. ആദ്യ ദിവസം ബാലിയില്‍ കഴിയുന്ന ഇന്ത്യക്കാരുമായി സംവദിച്ചപ്പോള്‍ ഇന്തോനേഷ്യയും ഇന്ത്യയും തമ്മില്‍ നൂറ്റാïുകളായി നിലനില്‍ക്കുന്ന സാംസ്കാരിക ബന്ധത്തെക്കുറിച്ചും വിനിമയത്തെക്കുറിച്ചും മോദി എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളുടെയും ആകാശത്ത് വര്‍ണമനോഹരമായ പട്ടങ്ങള്‍ പാറിക്കളിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഉച്ചകോടിക്കെത്തിയ ലോകനേതാക്കളുമായി മോദി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ തത്സമയം ലോകമെമ്പാടുമെത്തിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് സ്കോള്‍സ് തുടങ്ങിയവരുമായി മോദി നടത്തിയ ചര്‍ച്ചകളില്‍ ആ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനും, വിവിധ രംഗങ്ങളില്‍ സഹകരണം വ്യാപിപ്പിക്കാനുമുള്ള ധാരണയിലെത്തി. ഇന്ത്യയില്‍നിന്നുള്ള 3000 പേര്‍ക്കാണ് ഋഷി സുനക് വിസ അനുവദിച്ചത്. ജനാധിപത്യത്തിന്റെ കേദാരമായ ഇന്ത്യയില്‍ നടക്കുന്ന അടുത്ത ജി-20 ഉച്ചകോടിക്ക് അംഗരാജ്യങ്ങളെ മോദി ക്ഷണിച്ചിരിക്കുകയാണ്. അടുത്തവര്‍ഷം സപ്തംബറില്‍ ദല്‍ഹിയില്‍ നടക്കുന്ന ഈ രാജ്യാന്തര സമ്മേളനം ഇന്ത്യയുടെ നായകത്വം അരക്കിട്ടുറപ്പിക്കുന്ന ഒന്നായിരിക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: