ന്യൂദല്‍ഹി: ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. സി. വി. ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ആനന്ദ ബോസ് നേരത്തെ മേഘാലയ സര്‍ക്കാരിന്റെ ഉപദേശ്ടാവ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്മാന്, വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദ് ബോസ് നാല് തവണ യുഎന്നിന്റെ ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്കാരവും കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ സ്പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ജവഹര്‍ലാല്‍ നെഹ്റു ഫെലോഷിപ്പ് ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ ഇരുപത്തി ആറ് അവാര്‍ഡുകള്‍ അദേഹത്തെ തേടി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: