ദോഹ: മലയാളികളുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിന്റെ ആരാധകരെ തടഞ്ഞ് ഖത്തര്‍ പോലീസ്. ലോകകപ്പ് മത്സരങ്ങള്‍ക്കായി ഹാരി കെയ്‌നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിന്റെ ടീം ബസില്‍ ഹോട്ടലിലെത്തിയപ്പോഴാണ് ഇരുന്നൂറോളം വരുന്ന ആരാധകക്കൂട്ടം അവിടെയെത്തിയത്. ഇംഗ്ലണ്ട് ജേഴ്‌സിയണിഞ്ഞ്, പതാകകളുമായി, ഡ്രം അടിച്ചും ഹോണ്‍ മുഴക്കിയുമെത്തിയ ഇവരെ പോലീസ് തുരത്തുകയായിരുന്നു. ഇരുന്നൂറിലേറെ വരുന്ന സംഘത്തില്‍ ഇരുപത് പേരാണ് ഇംഗ്ലണ്ടുകാര്‍. രണ്ട് ചൈനക്കാരും ഒരു തായ്‌ലന്‍ഡുകാരനും ശേഷിക്കുന്നവര്‍ ഇന്ത്യയില്‍ നിന്നുള്ളവരുമാണ്. അവരില്‍ കൂടുതലും മലയാളികളും.
അതേസമയം ഇവരെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വ്യാജന്മാരെന്ന് വിളിച്ചത് പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ശരിക്കും ആരാധകരാണ് തങ്ങളെന്നും വ്യാജന്മാരെന്ന് വിശേഷിപ്പിച്ചതില്‍ നിരാശയുണ്ടെന്നും ദോഹയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അമീന്‍ ഷാരക് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ദോഹ കടല്‍ത്തീരത്ത് ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ചില്‍ ലോകകപ്പ് രാജ്യങ്ങളുടെ ഷര്‍ട്ട് ധരിക്കാന്‍ പണം വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഞങ്ങള്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകനായ സാജിദ് പറഞ്ഞു.
കുട്ടിക്കാലം മുതല്‍, എന്റെ പ്രിയപ്പെട്ട കളിക്കാരന്‍ ഡേവിഡ് ബെക്കാമാണ്. ഞങ്ങളില്‍ വെയ്ന്‍ റൂണി ആരാധകരുണ്ട്, മൈക്കല്‍ ഓവന്‍ ആരാധകരുണ്ട്, സാജിദ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഫുട്‌ബോള്‍ ആവേശം എത്രത്തോളമുണ്ടെന്ന് ഇവര്‍ക്ക് മനസ്സിലാകുന്നില്ലെന്ന് അനസ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് കാലത്ത് കേരളത്തിലെ ഒരു നഗരത്തില്‍ കെയ്നിന്റെ 80 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരുന്നു. “ഞങ്ങള്‍ എല്ലാ വാരാന്ത്യങ്ങളിലും പ്രീമിയര്‍ ലീഗ് കാണും. ഞങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് വരുന്നത്, ഇന്ത്യ ലോകകപ്പിലില്ലാത്തതുകൊണ്ട്, താത്പര്യമുള്ള ടീമിനെ പിന്തുണയ്‌ക്കുന്നു എന്ന് മാത്രം, അനസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: