കോട്ടയം : മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശി ശുശാന്ത് (24)ആണ് മണ്ണിനടിയില്‍പ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. മണ്ണിനടിയില്‍പ്പെട്ടയാളെ രണ്ട് മണിക്കൂറോളം നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഇയാളെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഇയാളെ പ്രഥമശുശ്രൂഷ നല്കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
മറിയപ്പള്ളിക്ക് സമീപം മടത്തുകാവൂര്‍ ക്ഷേത്രത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ മതില് നിര്‍മിക്കുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയെങ്കിലും അതിനിടെ വീണ്ടും മണ്ണിടിഞ്ഞത് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ചിങ്ങവനം പോലീസും കോട്ടയത്ത് നിന്നുള്ള അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രാവിലെ 9 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. രാത്രി പ്രദേശത്ത് വലിയ രീതിയില്‍ മഴ ഉണ്ടായിരുന്നു. ഉയരം കൂടിയ പ്രദേശം ആയിരുന്നു. ഇവിടെ മതില് കെട്ടുന്നതിന് തൊഴിലാളികള്‍ മണ്ണ് മാറ്റുന്നതിനിടെയാണ് മണ്ണ് ഇടിഞ്ഞു വീണത്. പിന്നീട് ഫയര്‍ഫോഴ്സെത്തി ഇയാളെ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: