തിരുവനന്തപുരം : വെറ്ററിനറി സര്‍വ്വകാശാല വിസിയുടെ നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെയെന്ന് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് വെറ്ററിനറി സര്‍വ്വകലാശാല വി.സി. ഡോ. ശശീന്ദ്രനാഥന്റേത് യുജിസി മാര്‍ഗ നിര്‍ദ്ദേശ പ്രകാരമുള്ള നിയമനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
വിസി നിയമനവേളയില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. സേര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നിങ്ങനെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്റെ പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വി.സി ഡോ. രവീന്ദ്രനാഥിന്റേയും നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കാരണം കാണിക്ക്ല്‍ നോട്ടീസ് നല്‍കിയേക്കാം.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് നിയമനം നേടിയതെന്ന് കണ്ടെത്തിയതോടെ ഗവര്‍ണര്‍ ഇവരോട് വിശദീകരണം തേടിയിരുന്നു. അതേസമയം വിശദീകരണം ആവശ്യപ്പെട്ടതോടെ ഇവരെല്ലാം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതിനിടെ നിയമന ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ പുറത്താക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സ്ഥാനത്തു 15 ദിവസം കൂടി തുടരാന്‍ അനുവദിക്കണം എന്ന് കുഫോസ് വിസി റിജി ജോണ്‍ ആവശ്യപ്പെട്ടു.ഇക്കാര്യ ഉന്നയിച്ചു ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് തിരുത്താന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. റിട്ട. എന്നാല്‍ സുപ്രീം കോടതി വിധിയില്‍ ചാന്‍സലര്‍ക്കു ഇടപെടാമെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: