തിരുവനന്തപുരം: മെസി എന്നത് മേഴ്സി എന്നുച്ഛരിച്ചത് മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകനാണെന്നും അതുതാന്‍ ഏറ്റുപറഞ്ഞതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. മെസി എന്നത് മേഴ്സി എന്നുച്ചരിച്ചത് നാക്ക് പിഴയായികുന്നു. മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ എത്തിയത് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണെന്നും സംശയമുണ്ട്. ഇത്തരം ക്ലിപ്പ് പ്രചരിപ്പിച്ചതിന് പിന്നില്‍ ബ്ലാക് മെയില്‍ ലക്ഷ്യമാണ്. ഉച്ഛാരണം പലവിധമുണ്ടാകാം. ന്യായീകരണത്തിനില്ല, തന്നെ റിപ്പോര്‍ട്ടര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ മേഴ്സി എന്നുള്ള പേര് പറയുന്നത് മാധ്യമ പ്രവര്‍ത്തകനാണ്. അപ്പോള്‍ എനിക്കും പിന്നെ സംശയമായി. മാധ്യമ പ്രവര്‍ത്തകര്‍ എന്നോട് ഒരു കാര്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ സ്റ്റഡി ചെയ്തിട്ട് ആയിരിക്കുമല്ലോ വരുന്നത്. അപ്പോള്‍ എനിക്ക് വല്ലാതെ സംശയം തോന്നി. തുടര്‍ന്ന് അവര്‍ പറഞ്ഞത് ഞാന്‍ ആവര്‍ത്തിച്ചു. അല്ലെങ്കില്‍ ഞാന്‍ മെസി എന്നെ അപ്പോള്‍ പറയുവെന്നും ജയരാജന് പറഞ്ഞു.
പിന്നീട് അലോചിച്ചപ്പോള്‍ എനിക്ക് ഒരുകാര്യം മനസിലായി. എന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ചട്ടം കെട്ടി വന്നതാണ് ആ മാധ്യമ പ്രവര്ത്തകന്. അതുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം ചോദിച്ചത്. ചിലപ്പോഴൊക്കെ നാക്കു പിഴ സംഭവിക്കും. അതില്‍ ന്യായീകരിക്കുന്നില്ലെന്നും ജയരാജന്. അര്ജന്റീനയന് സൂപ്പര്‍ താരം മെസിയെ മേഴ്സി എന്നും മേഴ്സി കപ്പടിക്കും എന്നും ജയരാജന് പറയുന്ന വീഡിയോ വലിയ ട്രോളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: