കോഴിക്കോട്: അഞ്ചിലധികം വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുല്‍ നാസര്‍ ആണ് അറസ്റ്റില്‍ ആയത്. ഇയാള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇരകള്‍. അഞ്ച് കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായാണ് നിലവിലെ വിവരം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ട്. സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ പീഡനവിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം അറിച്ചതിനെ തുടര്‍ന്ന് എലത്തൂര്‍ പൊലീസ് രാവിലെയാണ് നാസറിനെ പിടികൂടിയത്. കൂടുതല്‍ കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: