തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയില്‍ സഹകരണ സംഘത്തിലെ നിയമനം സംബന്ധിച്ച് ശുപാര്‍ശ കത്ത് നല്‍കിയെന്ന് സ്ഥിരീകരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. കത്ത് നല്‍കിയതില്‍ എന്തു തെറ്റെന്താണെന്ന് ചോദിച്ച ആനാവൂര്‍ ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു. അറ്റന്‍ഡര്‍ നിയമനം വേണ്ടെന്ന് പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്താണെന്നാണ് ആനാവൂരിന്റെ ന്യായീകരണം.
ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാണ് ആനാവൂര്‍ കത്ത് നല്‍കിയത്. ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തില്‍ ആനാവൂരിന്റെ നിര്‍ദേശം. അറ്റന്‍ഡര്‍ വിഭാഗത്തില്‍ ഉടന്‍ നിയമനം വേണ്ടെന്നും കത്തില്‍ ആനാവൂര്‍ നാഗപ്പന് നിര്‍ദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റര്‍ പാഡില്‍ തന്നെയാണ് നിയമന ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദം കത്തിനില്ക്കുമ്പോള് തന്നെയാണ് സമാനമായ രീതിയില്‍ സിപിഎം നടത്തുന്ന ക്രമക്കേടുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: