Categories: Football

അയ്‌വൂ സഹോദരന്മാരുമായി ഘാന

2010ല്‍ ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ഖ്യാതി നേടിയ ഘാന ടീമിന്റെ ഭാഗമായിരുന്നു 32 കാരനായ ആന്ദ്രെ അയ്‌വൂ.

Published by

ദോഹ: അയ്‌വൂ സഹോദരന്മാരുമായി ഘാന എത്തുന്നു. കോച്ച് ഓട്ടോ അഡോയാണ് കഴിഞ്ഞദിവസം ഘാന സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. 2010ല്‍ ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ഖ്യാതി നേടിയ ഘാന ടീമിന്റെ ഭാഗമായിരുന്നു 32 കാരനായ ആന്ദ്രെ അയ്‌വൂ. ഖത്തറിലേക്ക് മുന്നേറ്റനിരയില്‍ സഹോദരന്‍ ജോര്‍ദാന്‍ അയ്‌വൂവും ഉണ്ട്.  

2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടറിന്റെ എക്സ്ട്രാ ടൈമില്‍ അവസാന മിനിറ്റില്‍ ഉറുഗ്വേയുടെ ലൂയിസ് സുവാരസിന്റെ കുപ്രസിദ്ധമായ ഹാന്‍ഡ്ബോളിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍ട്ടി അസമോവ ഗ്യാന്‍ നഷ്ടപ്പെടുത്തുകയായിരുന്നു. 2014 ലോകകപ്പില്‍ ഘാനയെ പ്രതിനിധീകരിച്ച അയ്‌വൂ ഇപ്പോള്‍ ഖത്തറില്‍ അല്‍-സദ്ദിന് വേണ്ടിയാണ് കളിക്കുന്നത്.  

ഗോള്‍കീപ്പര്‍മാര്‍: അബ്ദുള്‍ നൂറുദീന്‍, ഇബ്രാഹിം ദന്‍ലാഡ്, ലോറന്‍സ് ആറ്റി സിഗി.

ഡിഫന്‍ഡര്‍മാര്‍: ഡെനിസ് ഒഡോയ്, താരിഖ് ലാംപ്‌റ്റെ, അലിഡു സെയ്ഡു, ഡാനിയല്‍ അമര്‍ടെയ്, ജോസഫ് ഐഡൂ, അലക്‌സാണ്ടര്‍ ഡിജിക്കു, മുഹമ്മദ് സാലിസു, അബ്ദുള്‍ റഹ്മാന്‍ ബാബ, ഗിദിയോന്‍ മെന്‍സാഹ്.

മിഡ്ഫീല്‍ഡര്‍മാര്‍: ആന്ദ്രെ അയ്‌വൂ, തോമസ് പാര്‍ട്ടി , എലിഷ ഒവുസു, സാലിസ് അബ്ദുള്‍ സമേദ്, മുഹമ്മദ് കുഡൂസ്, ഡാനിയല്‍ കോഫി കെയെറെ.

ഫോര്‍വേഡുകള്‍: ഡാനിയേല്‍ അഫ്രിയി ബാര്‍ണി, കമല്‍ സോവ, ഇസഹാക്കു അബ്ദുള്‍ ഫതാവു, ഒസ്മാന്‍ ബുകാരി, ഇനാകി വില്യംസ്, അന്റോയിന്‍ സെമെനിയോ, ജോര്‍ദാന്‍ അയ്‌വൂ, കമല്‍ദീന്‍ സുലെമാന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by