കൊട്ടാരക്കര: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രവും സ്വത്തുക്കളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും കേരള ക്ഷേത്രസംരക്ഷണ സമിതിയും രംഗത്ത്. നിയമപരമായും പ്രത്യക്ഷ പോരാട്ടങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വലിയ സ്വത്തുവകകള്‍ ഉണ്ടായിരുന്ന മഹാഗണപതി ക്ഷേത്രത്തിന് ഇപ്പോള്‍ ശേഷിക്കുന്നത് ക്ഷേത്രവും തീര്‍ത്ഥകുളവും പള്ളിവേട്ടക്കാവും മാത്രമാണ്. അതും സര്‍ക്കാര്‍ വക എന്ന റവന്യൂ രേഖകളില്‍ കാണിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠന് ആല്‍ത്തറ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
പവിത്രമായ മൂന്നു വിളക്കുതറയില്‍ കൊട്ടാരക്കര മുനിസിപ്പാലിറ്റി പ്രതിമയും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തി. ക്ഷേത്ര ആചാരഭൂമി കൈയേറുന്നതിനൊപ്പം ഭക്തജനസമൂഹത്തെ വെല്ലുവിളിക്കുകയാണ്.എത്രയും വേഗം പ്രതിമാവിവാദം അവസാനിപ്പിക്കുവാന്‍ ക്ഷേത്രഭൂമിയില്‍ നിന്ന് പ്രതിമ മാറ്റുക, മഹാഗണപതി ക്ഷേത്രഭൂമിയിലെ കൈയേറ്റങ്ങള്‍ അവസാനിപ്പിക്കുക, ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുക, പൈതൃകകൊട്ടാരം വീണ്ടെടുത്ത് ദേവസ്വം മ്യൂസിയമാക്കുക, ആചാരാനുഷ്ഠാനങ്ങളും വഴിപാടുകളും കുറ്റമറ്റതാക്കി മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് ഹിന്ദു ഐക്യവേദി ഉന്നയിക്കുന്നത്
നഷ്ടപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുത്ത് ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ വികസനം ഉറപ്പു വരുത്തി ക്ഷേത്രചൈതന്യം വര്‍ധിപ്പിച്ച് സാമൂഹിക അഭിവൃദ്ധി സൃഷ്ടിക്കുന്നതിന് തെരഞ്ഞെടുക്കപ്പെടുന്ന ഉപദേശകസമിതിയും ദേവസ്വം ബോര്‍ഡും ഉത്തരവാദിത്വമനോഭാവത്തോടെ പെരുമാറാണമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: