തിരുവനന്തപുരം: മാതാ അമൃതാനന്ദമയി രാജ്യത്തെ ഏറ്റവും വലിയ എഡ്യുകേഷനിസ്റ്റാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി. കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുന്നതിനാണെല്ലൊ പിണറായിയും, മന്ത്രി പരിവാരങ്ങളും യൂറോപ്പിലാകെ ചുറ്റിയടിച്ച് വന്നത്. ഇവര്‍ ആരെങ്കിലും കൊല്ലത്തെ അമൃതപുരിയെന്ന വിദ്യാഭ്യാസ ഹബ്ബ് സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. വി ശിവന്‍കുട്ടിയും, പി.രാജീവനും എന്തായാലും അവിടെ പോയിട്ടില്ല എന്ന് ഉറപ്പാണ്. പിണറായി സഖാവ് മകളെ ചേര്‍ക്കാന്‍ പണ്ട് കോയമ്പത്തൂരിലെ അമൃത കേമ്പസില്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ സഖാവിന്റെ കൂടെ പോയ കാര്യം പരസ്യമായ ഒരു രഹസ്യമാണ് അല്ലേ? പക്ഷെ അന്ന് പിണറായി തലയില്‍ മുണ്ടിട്ടിട്ടാണ് പോയതത്രേ എന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഈ മാസം ആദ്യവാരം മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാനും , അമൃതപുരി ചുറ്റി കാണാനും അവസരം കിട്ടിയിരുന്നു അപ്പോൾ മനസ്സിൽ കുരുത്ത ആശയങ്ങളാണ് അല്പം വൈകിയാണെങ്കിലും എന്റെ FB സുഹൃത്ത്ക്കളുടെ മുന്നിൽ പങ്കുവെക്കുന്നത് .. കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുന്നതിനാണെല്ലൊ പിണറായിയും, മന്ത്രി പരിവാരങ്ങളും യൂറോപ്പിലാകെ ചുറ്റിയടിച്ച് വന്നത് ഇവർ ആരെങ്കിലും കൊല്ലത്തെ അമൃതപുരിയിൽ പോയിട്ടുണ്ടോ? അമൃതപുരിയെന്ന വിദ്യാഭ്യാസ ഹബ്ബ് സന്ദർശിച്ചിട്ടുണ്ടോ? വി ശിവൻകുട്ടിയും, പി.രാജീവനും എന്തായാലും അവിടെ പോയിട്ടില്ല എന്ന് ഉറപ്പാണ് പിണറായി സഖാവ് മകളെ ചേർക്കാൻ പണ്ട് കോയമ്പത്തൂരിലെ അമൃത കേമ്പസിൽ ബെർലിൻ കുഞ്ഞനന്തൻ സഖാവിന്റെ കൂടെ പോയ കാര്യം പരസ്യമായ ഒരു രഹസ്യമാണ് അല്ലേ? പക്ഷെ അന്ന് പിണറായി തലയിൽ മുണ്ടിട്ടിട്ടാണ് പോയതത്രേ! കാരണം സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിന്റെ ചോര ഉണങ്ങുന്നതിന് മുമ്പായിരുന്നല്ലോ ആ യാത്ര. അതുകൊണ്ട് അദ്ദേഹത്തിന് അന്ന് കോയമ്പത്തൂർ കേമ്പസ് പോലും ശരിക്കും കാണാൻ കഴിഞ്ഞിട്ടില്ല (150 ഏക്ര സ്ഥലം മരുഭൂമിയായിരുന്നു … അവിടെ ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിച്ച് ഒരു പൂങ്കാവനമാക്കി മാറ്റി പിന്നെ സൗത്ത്ഇന്ത്യയിലെ ശ്രദ്ധേയമായ കേമ്പസ് ആക്കിയ ചരിത്രമാണ് ഇവിടെ അമ്മ സൃഷ്ടിച്ചത് ,അത് ചുറ്റി കാണാൻ പോലും പാവം പിണറായിക്ക് ധൈര്യം കിട്ടാത്ത അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയം )സാരമില്ല. അന്നത്തെ അങ്ങയുടെ മാനസികാവസ്ഥ അന്നം കഴിക്കുന്ന ആർക്കും മനസ്സിലാവുന്നതാണ് . അതൊക്കെ പോട്ടെ പിണറായി ഇനിയെങ്കിലും കൊല്ലത്തെ അമൃതപുരി ചെന്ന് കാണണം. ഞാൻ അമൃത കേമ്പസ് ചുറ്റികാണുന്നതിനിടയിൽ ചോദിച്ചു ഏതെങ്കിലും കേരളത്തിലെ ഒരു വിദ്യാഭ്യാസ മന്ത്രി ഈ സ്ഥാപനം എന്നെങ്കിലും സന്ദർശിച്ചിട്ടുണ്ടോ? കൂടെ ഉണ്ടായിരുന്ന സ്വാമി വിശ്വനാഥ അമൃത പറഞ്ഞത് ഇല്ല എന്നാണ്. കുടാതെ അദ്ദേഹം കൗതുകകരാമായ മറ്റൊ കാര്യം ഉണർത്തി മറ്റ് സംസ്ഥാനങ്ങളിലെ നിരവധി വിദ്യാഭ്യാസ മന്ത്രിമാർ വന്നിട്ടുണ്ട്.കേട്ടപ്പോൾ ആശ്ചര്യവും ദു:ഖവും തോന്നി. മന്ത്രി ശിവൻ കുട്ടി യോട് ഒരു അപേക്ഷയുണ്ട് നിങ്ങള് കെട്ടിയോളയും കൂട്ടി യൂറോപ്പിലെ വിയന്നയിലേക്ക് പോയത്പോലെ വരേണ്ടത് വള്ളിക്കാവിലേക്കാണ്എത്ര മനോഹരമായ കേമ്പസ് ഇവിടുത്തെ കെട്ടിടങ്ങൾ പോലും സമ്പന്ന രാജ്യങ്ങളിലെ വിദ്യാലയങ്ങളോട് കിടപിടിക്കുന്നതാണ് ഇങ്ങനെ ഒന്നല്ല വേറെ 7 കേമ്പസ് കൂടിയുണ്ട്., കൊച്ചി, കോയമ്പത്തൂർ, ചൈന്നൈ, മൈസൂർ, ബംഗ്ലൂരു, ഹരിയാനാ, ആന്ദ്രയിലെ അമരാവതി , ….
ഇങ്ങനെ 8 കേന്ദ്രങ്ങളിൽ രാജ്യമെമ്പാടും വ്യാപിച്ച് കിടക്കുന്ന കേമ്പസുകൾ അതില്ലാം കൂടി 25000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് നാനോ ടെക്നോളി, ആർടിഫിഷൽ ഇന്റലിജെൻസ് തുടങ്ങി അത്യന്താധുനിക കോഴ്സുകൾ വള്ളിക്കാവ് അമൃതപുരിയിലും, കൊച്ചിയിലും, ഷിക്കാഗോവിലും വരാനിരിക്കുന്ന റിസർച്ച് സെന്ററുകൾ … അതിനെ ‘റിവേഴ്‌സ് ബ്രെയിൻ ഡ്രയിൻ’- എന്ന വിളിക്കാം … ഈ രംഗത്ത് ഇത്രക്കും സംഭാവന ചെയ്ത വേറെ ഏതു സ്ഥാപനം ഇന്ത്യയിൽ ഉണ്ട്? പത്തു ലക്ഷത്തിൽ പരം സ്‌ക്വയർ ഫീറ്റ് സ്ഥലത്തു അമൃതപുരി, കൊച്ചി , ഫരീദാബാദ് എന്നിവടങ്ങളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വരാൻ പോകുന്ന റിസേർച്ച് പാർക്കുകൾ ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ ഒഴിച്ചു നിർത്താനാകാത്ത സ്ഥാപനങ്ങൾ ആയി തീരും എന്ന് തീർച്ച. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം, മത്സ്യത്തൊഴിലാളികൾക്ക് ഉൾക്കടലിൽ നിന്നും കരയിലേക്ക് ബന്ധപ്പെടാൻ സാധിക്കുന്ന വയർലെസ്സ്-ഇന്റർനെറ്റ് സംവിധാനം, ശരീരത്തിൽ ഘടിപ്പിക്കാവുന്ന ഇ സി ജി ഉൾപ്പെടെ ഉള്ള പ്രധാന വിവരങ്ങൾ ശേഖരിച്ചു ഡോക്ടർക്ക് വയർലെസ്സ് ആയി കൈമാറാവുന്ന വെയ്‌റെബിൾ ലാബ് ഓൺ ചിപ്പ് സങ്കേതങ്ങൾ , കാൻസർ പ്രതിരോധത്തിനായി ഉള്ള നാനോ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഉള്ള ഉപകരണങ്ങൾ , തുടങ്ങി അതിനൂതന സാങ്കേതിക മേഖലയിൽ അമൃതയിൽ നടക്കുന്ന ഗവേഷണങ്ങൾ ബഹുദൂരം മുന്നിലാണ്. അമൃതയിലെ ഗവേഷകർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബുള്ളെറ്റ് പ്രൂഫ് ജാക്കറ്റും, അഗ്നി-പ്രതിരോധ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ടെന്റുകളും അതിർത്തികളിൽ നമ്മുടെ ജവാന്മാരുടെ ജീവനു കൂടുതൽ കരുതലും സുരക്ഷയും ഏകുന്നു എന്ന അറിവ് എന്നെ കൂടുതൽ സന്തോഷിപ്പിച്ചു.
തുടങ്ങി ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ … ഇന്ത്യയിൽ UGC റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് അമൃത ഡീംമ്ഡ് യൂണിവേഴ്സിറ്റി. അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ് ആണ് മെഡിക്കൽ , എഞ്ചിനീയറിംങ്ങ് ആയുർവേദ ആർട്‌സ് &സയൻസ് കോളേജുകൾ , അതിനു വേണ്ടിയുണ്ടാക്കിയ കെട്ടിടങ്ങൾ കണ്ടാൽ യൂറോപ്പിൽ പിണറായിയും കൂട്ടരും കണ്ട കേമ്പസുകളെ കിടപിടിക്കും. കേമ്പസുകളും, സ്മാർട്ട് ക്ലാസ് റൂമുകളും ചുറ്റികണ്ടതിന് ശേഷം കേരള പിറവി ആഘോഷവും ഫസ്റ്റിയർ ബാച്ചിന്റെ … കൂട്ടായ്‌മയും ഉൽഘാടനം ചെയ്താണ് അന്ന് ഞാൻ മടങ്ങിയത് ?? കേരളത്തിന്റെ LDF / UDF ഭരണക്കാർ ഈ അമൃത വിജ്ഞാന വിപ്ലവത്തോട് കാണിച്ച അനാദരവ് എത്ര ക്രൂരമായിരുന്നു.! അവർ ആരും തിരിഞ്ഞ് നോക്കിയില്ല. കാരണം മാതാ അമൃതാനന്ദമയി ആൾ ദൈവം, അവരെ ചെന്ന് കണ്ടാൽ പുരോഗമന കേരളം പുഛിക്കും ഇതായിരിരുന്നു അബദ്ധവിചാരം മത്രമല്ല ജോൺ ബ്രിട്ടാസിനെപ്പോലുള്ളവർ നടത്തിയ ക്രൂരമായ അപവാദ പ്രചരണങ്ങൾ … അങ്ങിനെ എന്തൊക്കെ യായിരുന്നു രാഷ്‌ട്രീയ കേരളത്തിന്റെ നെറികെട്ട പ്രചരണങ്ങൾ !!! …. ആ കുടുസ് ചിന്താഗതി അതൊക്കെ പോട്ടെ അതെല്ലാം പഴയ കഥ കേരളം അമൃതപുരിയെ പുന:ർ വായന നടത്തണം. വിദ്യാഭ്യാസ മന്ത്രിമാർ , മുഖ്യമന്ത്രി അവിടം സന്ദർശിക്കണം എന്നിട്ട് നമ്മുടെ ഋഷി പരമ്പരയുടെ നേർ അവകാശികളിൽ ഒരാളായ അമ്മയെ കണ്ട് സംസാരിക്കണം എനിക്ക് തോന്നുന്നത് കേരളത്തെ രാഷ്‌ട്രീയ ഹബ്ബ് ആക്കുവാൻ നമ്മുടെ ശ്രമം ആത്മാർത്ഥമാണെങ്കിൽ അമ്മയെ അതിന്റെ ബ്രാന്റ് അംബാസിഡർ ആക്കണം. ……സ്വാമിയിൽ നറിഞ്ഞത് ഈ മഹാപ്രസ്ഥാനത്തിന്റെ മുഴുവൻ ആശയങ്ങളും , അത് പ്രായോഗികമാക്കുന്നതിലും എല്ലാം മാതാ അമൃതാനന്ദമായി യുടെ കരസ്പർശം ഉണ്ട് അവർ , അമ്മ ഇടക്കിടെ പറയാറുണ്ട് ഞാനൊരു സാധാരണ സ്ത്രീയാന്നെന്ന് എന്റെ അനുഭവത്തിൽ പറയട്ടെ അവർ അസാധരണ പ്രതിഭയുള്ള ഒരു ദേവിയാണ് ….കൂടാതെ നിശ്ബദ്ധമായ ചാരിറ്റി പ്രവർത്തനം നിരവധിയാണ് അതിനെ പറ്റി മറ്റൊരിക്കൽ എഴുതാം അവസാനമായി പറയട്ടെ ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുകേഷനിസ്റ്റാണ് അമ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: