ജയ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഗുജ്ജാറുകളുടെ നേതാവ്. 2018ല്‍ രാജസ്ഥാനില്‍ അധികാരത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന പിന്നാക്ക സമുദായത്തിനുള്ള അഞ്ച് ശതമാനം ജോലി സംവരണം നടപ്പാക്കാത്തതിന്റെ പേരിലാണ് ഗുജ്ജാര്‍ സമുദായത്തിന്റെ നേതാവ് ഇടഞ്ഞിരിക്കുന്നത്.
ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ (എംബിസി) പെട്ട യുവാക്കള്‍ക്ക് ജോലി നല്‍കുക ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ഭാരത് ജോഡോ യാത്രയെ രാജസ്ഥാില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഗുജ്ജാറുകളുടെ സംഘടനയായ ഗുര്‍ജര്‍ അരക്ഷന്‍ സംഘര്‍ഷ് സമിതി നേതാവ് വിജയന് ബെയ്ന്‍സ്ല പറഞ്ഞു. ഗുജ്ജാര്‍ നേതാവ് കേണല്‍ കിരോരി സിംഗ് ബെയ്ന്‍സ്ലയുടെ മകന് കൂടിയാണ് വിജയ് ബെയ്ന്‍സ്ല.
രാജസ്ഥാന് ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് ഏറ്റവും പിന്നാക്ക സമുദായത്തിന് ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അഞ്ച് ശതമാനം സംവരണവും വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച നിയമവും പാസാക്കി. എന്നാല്‍ ഇതുവരെ ഇത് നടപ്പാക്കിയിട്ടില്ലെന്ന് വിജയ് ബെയ്ന്‍സ്ല പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: