ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്‌ക്ക്. മലയാളികളായ ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിയും അത്‌ലറ്റ് എല്‍ദോസ് പോളും അര്‍ജുന അവാര്‍ഡിനും തെരഞ്ഞെടുക്കപ്പെട്ടു.
ആര്‍. പ്രജ്ഞാനാനന്ദ, ഭക്തി പ്രദീപ് കുല്‍ക്കര്‍ണി(ചെസ്സ്), സീമ പുനിയ, അവിനാഷ് മുകുന്ദ് സാബ്ലെ(അത്‌ലറ്റിക്‌സ്), ലക്ഷ്യ സെന്‍(ബാഡ്മിന്റണ്‍), അമിത്, നിഖാത് സരീന്‍ (ബോക്‌സിംഗ്), ദീപ് ഗ്രേസ് എക്ക(ഹോക്കി), ശുശീലാ ദേവി(ജൂഡോ), സാക്ഷി കുമാരി(കബഡി), നയന്‍ മോനി സൈകിയ, സാഗര്‍ കൈലാസ് ഒവ്ഹാല്‍ക്കര്‍, ഇളവേനില്‍ വളറിവന്‍, ഓംപ്രകാശ് മിതര്‍വാള്‍, ശ്രീജ അകുല, വികാസ് താക്കൂര്‍, അന്‍ഷു, സരിത, പര്‍വീണ്‍, മാനസി ഗിരീഷ്ചന്ദ്ര ജോഷി, തരുണ്‍ ധില്ലന്‍, സ്വപ്‌നില്‍ സഞ്ജയ് പാട്ടീല്‍, ജെ. ജെര്‍ലിന്‍ അനിക എന്നിവരും അര്‍ജുന അവാര്‍ഡിന് അര്‍ഹരായി.
രാഷ്‌ട്രപതി ദ്രൗപതി മുര്‍മു നവംബര്‍ 30 ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് യുവജനകാര്യ, കായിക മന്ത്രാലയം അറിയിച്ചു. ബിര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍, മൂന്ന് സ്വര്‍ണ്ണമടക്കം നാല് മെഡലുകള്‍ നേടിയാണ് ശരത് കമല്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക