ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഊര്‍ജ സംവിധാനത്തിന്റെ ഘടന പരിഷ്‌കരിക്കുന്നതിന് ശക്തമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ വൈദ്യുതി വിതരണം ചെയ്യുന്നതിനായി ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വൈദ്യുതി വിതരണ കമ്പനികളോടും (ഡിസ്‌കോം) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് 60 ശതമാനം നിക്ഷേപമുള്ള ആര്‍ഡിഎസ് പദ്ധതി ഊര്‍ജ്ജസ്വലമാക്കുന്നതിനാണ് ഉത്തരവ്.
ഉത്തര്‍പ്രദേശില്‍ മൂന്നു കോടിയോളം വീടുകളില്‍ വൈദ്യുതി കണക്ഷനുണ്ട്. വരാനിരിക്കുന്ന വേനല്‍സഭസമ്മേളനത്തിനു മുമ്പ് സംസ്ഥാനത്തെ എല്ലാ ഊര്‍ജ ഉപഭോക്താക്കള്‍ക്കും തുടര്‍ച്ചയായി വൈദ്യുതി വിതരണം ചെയ്യുന്നതിനായി ദൃഢമായ ഊര്‍ജ ഘടന സൃഷ്ടിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ സബ് സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുക, തടസ്സങ്ങളില്ലാത്ത പ്രസരണവിതരണ സംവിധാനം സൃഷ്ടിക്കുക, അധിക വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ സജീവമാക്കുക എന്നിവയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി സംസ്ഥാനത്തുടനീളമുള്ള നിരവധി ജില്ലകളിലെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം. ദേവരാജ് പറഞ്ഞു. ഈ പദ്ധതിയുടെ ഫലമായി സംസ്ഥാനത്തെ വൈദ്യുതി വ്യവസായത്തില്‍ കാര്യമായ മാറ്റമുണ്ടാകും. 2024-2025 ആണ് പദ്ധതിയുടെ പൂര്‍ണമായ നടത്തിപ്പിനുള്ള സമയപരിധി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനായി 5000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: