ഹൈദരാബാദ്: ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ ഹോസ്റ്റലില്‍ സംഘം ചേര്‍ന്ന് ക്രൂരമര്‍ദ്ദനം. ഹൈദരാബാദിലെ ഐസിഎഫ്എഐ ഫൗണ്ടേഷന് ഫോര്‍ ഹയര്‍ എജ്യുക്കേഷനില്‍ (ഐഎഫ്എച്ച്ഇ) മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹിമാങ്ക് ബന്‍സാലിനെയാണ് ഒരു സംഘം അള്ളാഹു അക്ബര്‍ വിളിക്കാന്‍ പറഞ്ഞ് ക്രൂരമായ തല്ലുകയും ചവിട്ടുകയും കൈകള്‍ വളച്ചൊടിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. സുഹൃത്തുമായുള്ള സ്വകാര്യ സംഭാഷണത്തിനിടെ നബിവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു ക്രൂരമര്‍ദം.
നവംബര്‍ 11നാണ് ഹിമാങ്ക് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ ഒന്നിനാണ് സംഭവം നടന്നത്. തന്റെ ഹോസ്റ്റല്‍ മുറിയിലെത്തി ഇരുപത് പേരോളം അടങ്ങുന്ന സംഘം ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്നാണ് ഹിമാങ്ക് പരാതിയില്‍ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയതിന് പുറമേ ചില രാസപദാര്‍ത്ഥങ്ങള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചു. ജനനേന്ദ്രിയത്തിനടക്കം മാരകമായി മുറിവേല്‍പ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി എന്നും പരാതിയില്‍ പറയുന്നു. അവരെന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. നഗ്നനാക്കി നിര്‍ത്തി. ഓരോരുത്തരായി ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.
ഞങ്ങള്‍ അവന്റെ പ്രത്യയശാസ്ത്രം ഇല്ലാതാക്കും. ഞങ്ങള്‍ അവനെ കോമയിലാക്കും. അവന് ഒരു പുതിയ ലോകം കാണുമെന്ന് മര്‍ദനത്തിനിടെ ഒരു പ്രതി പറയുന്നുണ്ട്. മറ്റൊരു പ്രതി ബന്‍സാലിന്റെ പേഴ്സ് തട്ടിയെടുത്ത് മറ്റൊരാള്‍ക്ക് കൊടുത്തിട്ട് നിനക്ക് വേണ്ട പണം മുഴുവന്‍ എടുക്കാന്‍ പറയുന്നുണ്ട്.
ആകെയുള്ള 12 വിദ്യാര്‍ത്ഥികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ എട്ട് പേരെ വധശ്രമത്തിന് കസ്റ്റഡിയിലെടുത്തു. ബാക്കി ഏഴുപേര്‍ ഒളിവിലാണ്. ഇവരെയെല്ലാം ബിസിനസ് സ്കൂള്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കോളേജ് മാനേജ്മെന്റിലെ അഞ്ച് പേര് പോലീസിന് മുന്നില്‍ ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: