ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തില്‍ ആറ് മരണം. ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്കാലില്‍ ഉണ്ടായ സ്ഫോടനത്തില്‍ 53 പേര്‍ക്ക് പരുക്കേറ്റതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന് പറഞ്ഞു. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഹിജാബ് ധരിച്ചെത്തി സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന യുവതിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇവര്‍ അറസ്റ്റിലായതായി പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഫോടനം നടക്കുന്നതിന് തൊട്ടുമുന്‍പ് യുവതി ഒരു ബാഗ് ഉപേക്ഷിച്ച ശേഷം ഓടുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഇതിന് തൊട്ടുപിന്നാലെ പൊലീസ് പ്രദേശം വളഞ്ഞിരുന്നു. നഗരത്തില്‍ പൊലീസ് ഇപ്പോഴും പട്രോളിംഗ് നടത്തുന്നുണ്ട്. സ്ഫോടനത്തില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിയെന്നും സ്ഥലത്ത് നാല് പേര് വീണുകിടക്കുന്നത് കണ്ടെന്നും സ്ഫോടനസ്ഥലത്തുണ്ടായ ദൃക്സാക്ഷിയെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വലിയ ശബ്ദവും തീജ്വാലയും സ്ഫോടനത്തോടൊപ്പം ഉണ്ടാകുന്നതും ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: