തിരുവനന്തപുരം: മന്ത്രി ശിവന്‍കുട്ടി ഈയിടെ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി. പുതിയ ചിത്രത്തില്‍ അല്പം വയറുള്ള ശിവന്‍കുട്ടിയാണ്. ഉടനെ ഒരാളുടെ കമന്റ് വന്നു- “സഖാവേ വയറല്പം കുറയ്ക്കണം, കേട്ടോ”. സനോജ് തെക്കേക്കര എന്ന വ്യക്തിയുടേതായിരുന്നു ഈ കമന്റ്.
ഉടനെ ശിവന്‍കുട്ടി ഇതിന് മറുപടിയുമായെത്തി. ബോഡി ഷെയിമിങ് വളരെ ഹീനമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. “ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരില്‍ ആരെയും കളിയാക്കരുത്”- ശിവന്‍കുട്ടി ഈ മറുപടിയോടെ കാര്യങ്ങള്‍ അവസാനിക്കും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
ഉടനെ സനോജിന്റെ മറുപടി വീണ്ടും വന്നു ബോഡി ഷെയ്മിങ് ചെയ്യാന്‍ ഉദ്ദേശിച്ചില്ലെന്നും അങ്ങിനെ തോന്നിയാല്‍ ക്ഷമിക്കണം എന്ന തുടക്കത്തോടെയായിരുന്നു യുവാവിന്റെ മറുപടി. “താങ്കള്‍ ആരോഗ്യത്തില്‍ ഈയിടെ പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങിനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയില്‍ അതെന്റെ കടമ കൂടിയാണ്.”- ഇതായിരുന്നു യുവാവിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: