കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നഗരത്തെ വിഭജിച്ചു കൊണ്ട് നിര്‍മിക്കുന്ന സെപ്പറേറ്റഡ് ഹൈവേ രൂപരേഖ മാറ്റി ഓപ്പണ്‍ ഫ്ളൈഓവര്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തി. 150 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലാലാജി ജങ്ഷന് മുതല്‍ ഹൈസ്കൂള്‍ ജങ്ഷന് വരെയാണ് ഓപ്പണ്‍ ഹൈവേ നിര്‍മിക്കുന്നത്.
സെപ്പറേറ്റഡ് ഹൈവേ നഗരത്തെ രണ്ടായി വിഭജിക്കുമെന്നും ഇത് കരുനാഗപ്പള്ളിയുടെ വികസന സാധ്യതകള്‍ ഇല്ലാതാക്കുമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും രൂപരേഖയ്ക്ക് മാറ്റം വരുത്തുന്നതിന് ദേശീയപാത വിഭാഗം തയ്യാറായിരുന്നില്ല. ബിജിപി സംസ്ഥാന ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലാണ് ഫ്ളൈഓവര്‍ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്.
ബിജെപി കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റി വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വവും, കേന്ദ്രമന്ത്രി വി. മുരളീധരനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് 150 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഓപ്പണ്‍ ഫ്ളൈഓവര്‍ നിര്‍മിക്കുന്നതിന്റെ സാധ്യത പഠനം നടത്തിയത്. പദ്ധതിയുടെ ചെലവ് കുറയ്ക്കുന്നതുള്‍പ്പെടെ ഉള്ള സാധ്യതാ പഠനത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നതെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: