തിരുവനന്തപുരം: കാന്താരയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഇപ്പോള്‍ 350 കോടിയില്‍ കവിഞ്ഞിരിക്കുകയാണ്. വെറും 16 കോടി മാത്രം ഇറക്കി നിര്‍മ്മിച്ച ചിത്രം നിരവധി പേരുടെ പ്രശംസകള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ്. ആമസോണ്‍ പ്രൈം ഒടിടി റിലീസിനായി ചിത്രം ഏറ്റെടുത്തതായും വാര്‍ത്തകള്‍ ഉണ്ട്.
ഇപ്പോള്‍ കാന്താര സിനിമയെ വാനോളം പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുകയാണ് സെറോദ സിഇഒ കൂടിയായ നിതിന്‍ കാമത്ത്. ഒരു കന്നടക്കാരന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയെന്നും തങ്ങളുടെയെല്ലാം ജീവിതത്തിന്റെ വേരുകളില്‍ പോയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും വികാരാധീനനായി നിതിന്‍ കാമത്ത് കുറിക്കുന്നു. ചിത്രം കണ്ടശേഷം അരമണിക്കൂറോളം വയറ്റില്‍ രോമാഞ്ചം ഇപ്പോഴും വിട്ടുമാറുന്നില്ലെന്നും നിതിന്‍ കാമത്ത് പറയുന്നു.
ഇതിനിടെ മലയാളി നടി മഞ്ജു പത്രോസ് കാന്താരയെ പുകഴ്‌ത്തി രംഗത്ത് വന്നു. “രണ്ടു ദിവസം മുൻപ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി കാന്താര സിനിമ കണ്ടു. സിനിമയുടെ ഒരോ നിമിഷവും ഇപ്പോഴും ഉള്ളിൽ തങ്ങിനിൽക്കുന്നുണ്ട്. ഋഷഭ് ഷെട്ടി ശിവയായി ആടി തിമിർത്തിട്ടുണ്ട്. അദ്ദേഹം തന്നെയാണ് കഥ, തിരക്കഥ, സംവിധാനം എന്നു കേട്ടപ്പോൾ അത്ഭുതം തോന്നി. ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം മനോഹരമാക്കി. ക്ലൈമാക്സിലെ അരമണിക്കൂർ ശിവയായി വന്ന ഋഷഭ് കോരിത്തരിപ്പിച്ചു.”- ഇതാണ് മഞ്ജു പത്രോസിന്റെ കുറിപ്പ്. അതേ സമയം കാന്താരയിലെ ചില ബോഡി ഷെയ്‌മിങ്ങ് സീനുകളെക്കുറിച്ചാണ് മഞ്ജു വിമര്‍ശനവും ഉയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: