മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഫഫാനയ്ക്കു നേരെ ഭര്‍ത്താവ് ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഒരു വര്‍ഷത്തോളമായി ഷഫാനയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയ ഷാനവാസ് ഓടുപൊളിച്ച് വീടിനുള്ളില്‍ കയറുകയും ഷഫാനയുടെ മേല്‍ ആസിഡ് ഒഴിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ ഷാനവാസിനും പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: