ഷിംല : ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലായി 412 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വോട്ടെടുപ്പ് തുടക്കത്തില്‍ മന്ദഗതിയില്‍ ആയിരുന്നെങ്കിലും പല ബൂത്തുകളും ഇപ്പോള്‍ സജീവമായി കഴിഞ്ഞു. 55 ലക്ഷത്തില്‍ അധികം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
കോവിഡ് ചട്ടങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആര്‍പിഎഫിനെയുമാണ് സംസ്ഥാനത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. മോദി പ്രഭാവത്തില്‍ ജയ്റാം ഠാക്കൂര്‍ നയിക്കുന്ന സര്‍ക്കാര്‍ തന്നെ തുടര്‍ ഭരണം നേടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ഡിസംബര്‍ എട്ടിനാണ് ഹിമാചലിന്റേയും ഫലം അറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: