ന്യൂദല്‍ഹി: ഒരൊറ്റ ദിവസം ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതില്‍ റെക്കോഡിട്ട് രൂപ. വെള്ളിയാഴ്ച ഡോളറിനെതിരെ 71 പൈസയോളമാണ് രൂപ ശക്തിപ്രാപിച്ചത്. വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോള്‍ രൂപയുടെ വില ഡോളറിന് 81.40 രൂപയില്‍ നിന്നും 80.69 രൂപയായി മാറി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്രയും വലിയ നേട്ടം ഡോളറിനെതിരെ രൂപ നേടുന്നത് ഇതാദ്യം.
വ്യാഴാഴ്ചയും രൂപ ഏഴ് പൈസ കയറിയിരുന്നു. ഡോളര്‍ സൂചി .02 ശതമാനം കുറഞ്ഞിരിക്കുകയാണ്. അമേരിക്കയില്‍ പണപ്പെരുപ്പത്തില്‍ അല്പം കുറവ് കണ്ടതിനെ തുടര്‍ന്നാണ് ഡോളര്‍ സൂചിക ഇപ്പോള്‍ .02 ശതമാനം കുറഞ്ഞ് 108.18ല്‍ എത്തി. അമേരിക്കയിലെ ഉപഭോക്തൃ വില സൂചികയിലും അനുകൂലമാറ്റമുണ്ടായതോടെ വിലക്കയറ്റം കുറഞ്ഞതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഉപഭോക്തൃ വില സൂചിക 8.2 ശതമാനത്തില്‍ നിന്നും 7.7 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ ഇനി ഡോളറിന്റെ പലിശ നിരക്ക് അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ്വ് കൂട്ടാനിടയില്ല. ഇതാണ് രൂപയ്ക്ക് ആശ്വാസമേകുന്നത്.അടുത്ത ദിവസങ്ങളില്‍ വീണ്ടും ഡോളര്‍ സൂചിക കുറഞ്ഞേക്കുമെന്ന് തന്നെയാണ് പ്രവചനം. ഇത് രൂപയെ വീണ്ടും ശക്തിപ്പെടുത്തും.
രൂപയുടെ മൂല്യം വര്‍ധിച്ചത് ഇന്ത്യയുടെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. നിഫ്റ്റിയില്‍ 282 പോയിന്റിന്റെ ഉയര്‍ച്ച ഉണ്ടായി. സെന്‍സെക്സ് 61,635 ആയി ഉയര്‍ന്നു. വീണ്ടും വിദേശസ്ഥാപന നിക്ഷേപകര്‍ 36.06 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: