അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 2019 ല്‍ ബിജെപിയില്‍ അംഗമായ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ജാംനഗര്‍ നോര്‍ത്ത് സ്ഥാനാര്‍ത്ഥിയായി ബിജെപി രംഗത്തിറക്കി. നിലവിലെ എംഎല്‍എ ധര്‍മേന്ദ്രസിങ് എം ജഡേജയെ ഒഴിവാക്കി. യിട്ടുണ്ട്.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഏഴ് നേതാക്കളും 182 ല്‍ 160 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ ഉണ്ട്. വിറാംഗ്രാമില് കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ സ്ഥാനാര്‍ത്ഥിയാണ്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഘട്ലോഡിയയില്‍ നിന്ന് മത്സരിക്കും.
27 വര്‍ഷമായി ഗുജറാത്തില്‍ അധികാരത്തിലുള്ള ബിജെപി ചില മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിച്ചിട്ടില്ല, മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയെപ്പോലുള്ളവര്‍ സ്വയം മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
2019ല്‍ ബിജെപിയില്‍ ചേര്‍ന്ന റിവാബ ജഡേജ, വിദ്യാഭ്യാസപരമായി മെക്കാനിക്കല്‍ എഞ്ചിനീയറാണ്, 2016ലാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചത്. ഡിസംബര്‍ ഒന്നിന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ എണ്‍പത്തിയൊന്‍പത് മണ്ഡലങ്ങളില്‍ പോളിങ് നടക്കും. 182 സീറ്റുകളില്‍ ബാക്കിയുള്ള 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ടം ഡിസംബര്‍ 5 ന് നടക്കും. ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: