Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനിയെസ്റ്റാ….ഇനിയാര്

കാല്‍പ്പന്തുകളിയുടെ എല്ലാ സംത്രാസങ്ങളെയും സദാ പേറിയിരുന്ന ഒരു ഹൃദയത്തിന്റെ ഉടമ, അലച്ചാര്‍ത്തുപോലെ ചീറിയടുക്കുന്ന ആക്രമണങ്ങളെ മെയ്യ് മതിലാക്കി തടഞ്ഞുനിര്‍ത്തിയിരുന്ന ഭയരഹിതനായ പോരാളി അനിവാര്യമായ വിധിക്ക് കീഴടങ്ങി പൊലിഞ്ഞതിന്റെ വേദനയില്‍ നിന്നാണ് ഇനിയെസ്റ്റയുടെ ഒറ്റവരി കവിത പിറന്നത്. സ്വന്തം നെഞ്ചോടൊട്ടിക്കിടന്ന എല്ലാ വസ്ത്രങ്ങളിലും അവനത് എഴുതിപ്പിടിപ്പിച്ചു. ''പ്രിയപ്പെട്ട കൂട്ടുകാരാ, നീ എന്നും എന്നോടൊപ്പമുണ്ട്''.

എം. സതീശന്‍ by എം. സതീശന്‍
Nov 10, 2022, 11:00 am IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

കവിതകള്‍ പിറന്ന എത്രയോ രാവുകള്‍… അത്ഭുതങ്ങള്‍ വിരിഞ്ഞ മുഹൂര്‍ത്തങ്ങള്‍… നുരയുന്ന ലോകകപ്പ് ലഹരികള്‍ക്കിടയില്‍ കാലം കണ്ണുചിമ്മാതെ നോക്കിനിന്നുപോയ എത്രയെത്ര നിമിഷങ്ങള്‍… അത്തരത്തിലൊന്നാണ് എട്ട് വര്‍ഷം മുമ്പ് മുപ്പതുരാവുകള്‍ നീണ്ട ബഫാന മേളയ്‌ക്കൊടുവില്‍ ജോഹാന്നസ്ബര്‍ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ പിറന്നത്.

കാലാബാഷ്‌കോപ്പപോലെ തീര്‍ത്തെടുത്ത കറുപ്പഴകിന്റെ മനോഹരശില്‍പ്പത്തില്‍ കൊത്തിവെയ്‌ക്കപ്പെട്ട ഒരു കവിതയുടെ സമ്മോഹനമായ പ്രകാശനം. ഓരോ പുതുപുലരിയിലും പുല്‍നാമ്പുകളില്‍ മുത്തുപോല്‍ തത്തിനില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ ലോകത്തോട് ആ വരികള്‍ അക്കാലം ഉറക്കെ വിളിച്ചുചൊല്ലി. ആന്ദ്രേ ഇനിയെസ്റ്റ എന്ന അപ്രവചനീയതയുടെ കലാകാരന്‍ നെഞ്ചോട് ചേര്‍ത്ത് എന്നേ കുറിച്ചുവച്ച വരികള്‍ തലേരാത്രിയുടെ അന്തിമയാമത്തില്‍ ലോകത്തിനുമുന്നില്‍ പ്രകാശനം ചെയ്യുകയായിരുന്നു. “DANI JARQUE STEMPRE CON NOSOTROS”, ”ഡാനി ജാര്‍ക്വെ, നീ എന്നും ഞങ്ങളോടൊപ്പമുണ്ട്”.  

ആ ഒരൊറ്റ മുഹൂര്‍ത്തമാത്ര കൊണ്ട് ഡാനിജാര്‍ക്വെ അനശ്വരനായി. എസ്പ്യാനോളിന്റെ പ്രതിരോധ ദുര്‍ഗത്തില്‍ കരുത്തനായ കാവലാളായി നിതാന്ത ജാഗ്രതയുടെ ആള്‍രൂപമായിരുന്ന ജാര്‍ക്വെയുടെ ഹൃദയതാളം അതിന്റെ തലേവര്‍ഷം ആഗസ്തില്‍ അപ്രതീക്ഷിതമായി നിലയ്‌ക്കുകയായിരുന്നു. കാല്‍പ്പന്തുകളിയുടെ എല്ലാ സംത്രാസങ്ങളെയും സദാ പേറിയിരുന്ന ഒരു ഹൃദയത്തിന്റെ ഉടമ, അലച്ചാര്‍ത്തുപോലെ ചീറിയടുക്കുന്ന ആക്രമണങ്ങളെ മെയ്യ് മതിലാക്കി തടഞ്ഞുനിര്‍ത്തിയിരുന്ന ഭയരഹിതനായ പോരാളി അനിവാര്യമായ വിധിക്ക് കീഴടങ്ങി പൊലിഞ്ഞതിന്റെ വേദനയില്‍ നിന്നാണ് ഇനിയെസ്റ്റയുടെ ഒറ്റവരി കവിത പിറന്നത്. സ്വന്തം നെഞ്ചോടൊട്ടിക്കിടന്ന എല്ലാ വസ്ത്രങ്ങളിലും അവനത് എഴുതിപ്പിടിപ്പിച്ചു. ”പ്രിയപ്പെട്ട കൂട്ടുകാരാ, നീ എന്നും എന്നോടൊപ്പമുണ്ട്”.

ലോകം കണ്ണിമ ചിമ്മാതെ കാത്തുനിന്നപ്പോഴാണ് പ്രിയ സുഹൃത്തിനായി ഇനിയെസ്റ്റ ആ വരികള്‍ സമര്‍പ്പിച്ചത്. ലോക ചരിത്രത്തിലൊരിടത്തും ഇത്തരത്തിലൊരു പ്രകാശന കര്‍മ്മം ഉണ്ടായിരിക്കാനിടയില്ല. 2010 ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന പോരാട്ടം. 116-ാം മിനിറ്റ്. സോക്കര്‍ സിറ്റിയിലെ പുല്‍നാമ്പുകളെ തീപിടിപ്പിച്ച് ഡച്ച് ഗോള്‍മുഖത്തേക്ക് ബോംബര്‍ ജെറ്റ് പോലെ കുതിച്ചുപാഞ്ഞ ഇനിയെസ്റ്റ ഓറഞ്ച് പടയുടെ സ്വപനങ്ങള്‍ക്ക് ചരമഗീതം എഴുതിച്ചേര്‍ത്ത അതേ മുഹൂര്‍ത്തത്തിലായിരുന്നു ഡാനി ജാര്‍ക്വെയ്‌ക്കായി കുറിച്ച ആ വരികള്‍ പ്രകാശനം ചെയ്യപ്പെട്ടത്.  

ഡച്ച് ഗോളി സ്റ്റകലന്‍ ബര്‍ഗിന്റെ ചിറകുകള്‍ക്ക് മീതെ വലയിലേക്ക് പന്ത് കോരിയെറിഞ്ഞ ഇനിയെസ്റ്റ പൊടുന്നനെ ചെയ്തത് കോടിക്കണക്കിന്  സ്പാനിഷ് ആരാധകര്‍ കൊതിക്കുന്ന പുറംകുപ്പായം ഊരിയെടുത്ത്, വലംകൈകൊണ്ട് നെഞ്ചില്‍ തട്ടി ഗാലറികള്‍ക്ക് നേരെ കുതിക്കുകയായിരുന്നു. ആ നെഞ്ചില്‍ നീല അക്ഷരങ്ങളില്‍ പ്രിയ സുഹൃത്തിനുള്ള തിലോദകച്ചാര്‍ത്തുപോലെ ഒരിക്കലും മരിക്കാത്ത വരികള്‍ കുറിക്കപ്പെട്ടിരുന്നു.

മിഴിയടയ്‌ക്കാതെ തുറന്നിരിക്കുന്ന ക്യാമറക്കണ്ണുകള്‍ ആ വരികള്‍ ഒപ്പിയെടുത്തു. രാത്രിയെ പകലാക്കി കളിയാഘോഷങ്ങളില്‍ മുഴുകിയ കോടിക്കണക്കായ ഫുട്‌ബോള്‍ പ്രേക്ഷകരുടെ മനസിലേക്ക് നീലനിറത്തിലുള്ള ആ അക്ഷരങ്ങളും കുടിയേറി.  

സ്പാനിഷ് കിരീടമോഹങ്ങള്‍ക്ക് വിജയത്തിന്റെ കിന്നരിത്തുന്നിപ്പിടിപ്പിച്ച ഉജ്ജ്വലമായ ആ ഗോള്‍ പ്രിയസുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് സമര്‍പ്പിച്ചാണ് ഇനിയെസ്റ്റ ഫുട്‌ബോള്‍ വെറും കളിയല്ലെന്ന് പ്രഖ്യാപിച്ചത്. ഖത്തറില്‍ ഒരു ഇനിയേസ്റ്റ പിറക്കുമോ… കളി കലയെന്നും കവിതയെന്നും ജീവിതമെന്നും പ്രഖ്യാപിക്കുന്ന ഒരുവന്‍…

Tags: ലോകകപ്പ്ഫിഫQuaterഫിഫ ലോകകപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Cricket

ഐസിസി ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം പങ്കെടുക്കും; ഇന്ത്യയിലേക്ക് പോകാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കി

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

Football

ഫിഫ വനിത ലോകകപ്പ്; ചരിത്രത്തിലാദ്യമായി ഹിജാബ് ധരിച്ച് കളിച്ച് മൊറോക്കന്‍ താരം

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies