ന്യൂദല്‍ഹി: ദളിത് വിഭാഗങ്ങളില്‍ നിന്നും ഇസ്ലാം, ക്രൈസ്തവ മതങ്ങളിലേക്ക് മാറിയവര്‍ക്കും എസ് സി പദവിവും ദളിത് അനുകൂല്യങ്ങളും നല്‍കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സാമൂഹ്യ നീതി മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സാമൂഹ്യമായ തൊട്ടുകൂടായ്മയും അവഗണനയുമാണ് എസ് സി വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനം. എന്നാല്‍ ഇസ്ലാം െ്രെകസ്തവ മതങ്ങളിലേക്ക് മാറിയവര്‍ ആ അവസ്ഥ നേരിടുന്നില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്കും എസ് സി പദവി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലത്തില്‍ പറഞ്ഞു. പിതാവ് മതം മാറിയവര്‍ക്ക് എസ് സി പദവി നല്‍കണമെന്ന രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. മതിയായ പഠനമോ സര്‍വെയോ നടത്താതെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് സര്‍ക്കാര്‍ വാദം. വിഷയത്തെ കുറിച്ച് പഠിക്കുന്നതിനായി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് അദ്ധ്യക്ഷനായി സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം ദളിത് ക്രൈസ്തവര്‍ക്കും, മുസ്ലിങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 27% ശതമാനം സംവരണത്തിന് അര്‍ഹത ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പറേഷന്റെ വിവിധ പദ്ധതികള്‍ക്കും, സ്കോളര്‍ഷിപ്പുകള്‍ക്കും അര്‍ഹത ഉണ്ട്. ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിത് ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് നല്കുന്ന അനുകൂല്യത്തിന്റെ അര്‍ഹത ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: