കൊച്ചി : നടിയെ ആക്രമിച്ച കേസിലെ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചയച്ചതോടെ അഭിഭാഷകന് മുഖേന നല്കാന് കോടതി നിര്‍ദ്ദേശം. കേസില്‍ ദിലീപിന്റെ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയില്‍ നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റാതെ തിരിച്ച് അയയ്ക്കുകയായിരുന്നു. ഇതോടെയാണ് അഭിഭാഷകന് മുഖേന നല്കാന് നിര്‍ദ്ദേശിച്ചത്.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതോടെ പ്രോസിക്യൂഷന് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ തുടര്‍വിചാരണ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് ദിലീപിന് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
ഒന്നാം പ്രതി എന്‍.എസ്. സുനില്‍കുമാറിന്റെ സഹതടവുകാരന് സജിത്ത് ഉള്‍പ്പടെയുള്ളവരെയാണ് വിസ്തരിക്കുക. അടച്ചിട്ട കോടതി മുറിയിലായിരിക്കും വിസ്താരം നടക്കുക. ഉടന്‍ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന് കോടതിക്കു കൈമാറിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: