Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആല്‍പ്‌സ് പോലെ ആല്‍വസ്; കടലാസില്‍ വരയ്‌ക്കുന്നതല്ല കളത്തില്‍ ഡാനിയുടെ പൊസിഷന്‍, അക്ഷരാര്‍ത്ഥത്തില്‍ പ്ലേമേക്കര്‍

ഡാനി വരുന്നു... ഖത്തറിലേക്കും. മാറ്റമില്ലാതെ... ഇത് ഒരു നാട് അര്‍പ്പിക്കുന്ന വിശ്വാസമാണ്... മുപ്പത്തെട്ടാം വയസ്സില്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ ഡാനി ആല്‍വസിന് കീഴടക്കാന്‍ ബാക്കിയുണ്ടായിരുന്ന കൊടുമുടികള്‍ ഒളിമ്പിക്‌സും ലോകകപ്പും മാത്രമായിരുന്നു.

എം. സതീശന്‍ by എം. സതീശന്‍
Nov 9, 2022, 11:02 am IST
in Football

ആല്‍പ്‌സ്… എട്ട് രാജ്യങ്ങള്‍ക്ക് കോട്ടകെട്ടി എത്രകാലമായിട്ടുണ്ടാകും ഇങ്ങനെ നീണ്ടുനിവര്‍ന്ന് കിടക്കുന്നു… എത്രയാക്രമണങ്ങള്‍, അധിനിവേശങ്ങള്‍… ചെറുത്തും അതിജീവിച്ചും മഞ്ഞുറഞ്ഞ നിത്യശാന്തതയുടെ തലപ്പൊക്കമായി…  

കടുകുപാടങ്ങള്‍ പൂത്തതുപോലെ ഗ്യാലറികളാകെ മഞ്ഞ വിതാനിച്ച എത്രയോ ആവേശരാവുകളിള്‍ ആല്‍പ്‌സ് പോലെയൊരുവന്‍ കളിക്കളത്തില്‍ നെടുങ്കോട്ട കെട്ടി… മഞ്ഞണിഞ്ഞ പര്‍വതനിരകളുടെ അപാരമായ ശാന്തതയുണ്ട് ബ്രസീലിയന്‍ കോട്ടയ്‌ക്ക് കാവല്‍തീര്‍ക്കാന്‍ നിയുക്തനായ ഡാനി ആല്‍വസിന്റെ ആ വെള്ളാരംകണ്ണുകള്‍ക്ക്…

ഡാനി വരുന്നു… ഖത്തറിലേക്കും. മാറ്റമില്ലാതെ… ഇത് ഒരു നാട് അര്‍പ്പിക്കുന്ന വിശ്വാസമാണ്… മുപ്പത്തെട്ടാം വയസ്സില്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ ഡാനി ആല്‍വസിന് കീഴടക്കാന്‍ ബാക്കിയുണ്ടായിരുന്ന കൊടുമുടികള്‍ ഒളിമ്പിക്‌സും ലോകകപ്പും മാത്രമായിരുന്നു. ടോക്കിയോയില്‍ സ്‌പെയ്‌നെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ഒളിമ്പിക്‌സ് സ്വര്‍ണം അവന്‍ നെഞ്ചിലണിഞ്ഞു. ഇത്തവണ നെയ്‌മര്‍ നയിക്കുന്ന കരുത്തരായ കാനറിപ്പടയ്‌ക്കൊപ്പം ഖത്തറില്‍ കളത്തിലിറങ്ങുമ്പോള്‍ ഫിഫയുടെ ആരും കൊതിക്കുന്ന സ്വര്‍ണക്കപ്പാണുന്നം… ലോകരാജാക്കന്മാരുടെ പടകൂടീരത്തില്‍ പല തവണ വന്നുപോയ കപ്പ്… കഫുവിനും ദുംഗയ്‌ക്കുമായത് തനിക്കുമാകുമെന്ന ഉറപ്പ്… ഡാനിയുടെ കാല്‍വേഗങ്ങള്‍ക്ക് അതിനാകുമെന്ന ബ്രസീലിയന്‍ പ്രതീക്ഷകളുടെ തേരിലേറിയാണ് ആരാധകലോകം ഇക്കുറി കാനറികള്‍ക്കായി ആര്‍ത്തുവിളിക്കും.

ഒന്നരപ്പതിറ്റാണ്ടോളമായി ഡാനി അവിടെയുണ്ട്… എതിര്‍ത്തും തടുത്തും ചെറുത്തും എണ്ണമറ്റ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയും… ഗോള്‍ തടഞ്ഞും ഗോളടിച്ചുമാണ് ബ്രസീലിന്റെ പേരുകേട്ട പ്രതിരോധനായകര്‍ കായികലോകത്തെ എന്നും അമ്പരപ്പിച്ചിട്ടുള്ളത്… കഫുവും ദുംഗയും റോബര്‍ട്ടോ കാര്‍ലോസും മാര്‍സലോയും മെയ്‌കോണും ലൂസിയാവോയും ഡാനി ആല്‍വസും ഡഗ്ലസ് കോസ്റ്റയും തിയാഗോ സില്‍വയുമൊക്കെ എതിര്‍ ഗോള്‍മുഖങ്ങളിലേക്ക് വിനാശം വിതച്ച് ഇരമ്പിക്കയറുന്നത് കണ്ട് കാനറികള്‍ക്കെന്തിനാണ് കാവലെന്ന് അമ്പരന്ന കമന്റേറ്റര്‍മാരുണ്ട്.

കടലാസില്‍ വരയ്‌ക്കുന്നതല്ല കളത്തില്‍ ഡാനിയുടെ പൊസിഷന്‍… പന്തു കാലില്‍ കിട്ടിയാല്‍ പിന്നെ പകര്‍ന്നാട്ടങ്ങള്‍ പലതാണ്… വെടിച്ചില്ലുപോലെ കുതിച്ചുപാഞ്ഞും നെടുംതൂണായി നിന്ന് കോട്ട കാത്തും അവന്‍ കരുത്ത് കാട്ടും. കളത്തിലിറങ്ങുമ്പോള്‍ റൈറ്റ് വിങ് ബാക്ക്, കളിച്ചു മുന്നേറുമ്പോള്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, എതിര്‍ഗോള്‍മുഖത്ത് കളം നിറയുമ്പോള്‍ ഷാര്‍പ്പ് ഷൂട്ടര്‍… അക്ഷരാര്‍ത്ഥത്തില്‍ പ്ലേമേക്കര്‍. 

കളത്തിലും പുറത്തും ഡാനി കാവലാണ്, കരുത്താണ്. ബാഴ്‌സയില്‍ ഒപ്പം പ്രതിരോധനിര കാത്ത എറിക് അബിദാല്‍ അര്‍ബുദം കൊണ്ട് വലഞ്ഞപ്പോള്‍ കരള്‍ പകുത്തു നല്കാന്‍ തയ്യാറായി അവന്‍ ഒപ്പംനിന്നു. അധിക്ഷേപങ്ങള്‍ അവന് പുത്തരിയായിരുന്നില്ല. വിയ്യാറയലിനെതിരായ മത്സരത്തിനിടയില്‍ വംശീയ അധിക്ഷേപം ചൊരിഞ്ഞ കാണികളിലൊരാള്‍ എറിഞ്ഞ പഴമെടുത്ത് തൊലിപൊളിച്ച് കഴിച്ചാണ് ഡാനി പ്രതികരിച്ചത്… ഖത്തറില്‍ കാനറികള്‍ക്ക് പോരിടങ്ങള്‍ തുറക്കുമ്പോള്‍ ലോകം മഞ്ഞക്കടലാകും.  

ഗ്യാലറികള്‍ സാംബാ താളത്തില്‍ ആവേശത്തിന്റെ അലച്ചാര്‍ത്ത് സൃഷ്ടിക്കും. കളിയും ജീവിതവും രണ്ടല്ലാത്ത ഒരു പടയ്‌ക്ക് വേണ്ടിയാണ് ഡാനി  ആല്‍വസ് ചങ്കൂറ്റമായി നങ്കൂരമുറപ്പിക്കുന്നത്… ആല്‍പ്‌സ്  പോലെ… ആവേശമായി…

Tags: ബ്രസില്‍ലോകകപ്പ്QuaterDani Alves
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Cricket

ഐസിസി ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം പങ്കെടുക്കും; ഇന്ത്യയിലേക്ക് പോകാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കി

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

ഇറ്റലിക്കെതിരെ ദക്ഷിണാഫ്രിക്കയുടെ തെമ്പി കഗളറ്റാന ഗോളടിക്കുന്നു
Football

വനിതാ ലോകകപ്പ്: ബ്രസീല്‍ പുറത്ത്; ഫ്രാന്‍സ്, ജമൈക്ക പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.