ന്യൂദല്‍ഹി: രാജ്യത്തിന്റെ 50ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തത്. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞാഴ്ച്ച തള്ളിയിരുന്നു.
രാവിലെ പത്തരയ്ക്കാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. രണ്ട് വര്‍ഷം ചന്ദ്രചൂഡ് പദവിയില്‍ തുടരും. 2024 നവംബര്‍ 21നാണ് വിരമിക്കുക. സുപ്രീംകോടതിയുടെ 16ാമത് ചീഫ് ജസ്റ്റിസായിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: