ന്യൂദല്‍ഹി: 2016ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച അന്ന് മുതല്‍ അതിനെതിരെ കുരിശ് യുദ്ധം നടത്തുന്ന നേതാവാണ് പി.ചിദംബരം. നോട്ട് നിരോധനം ദുരുദ്ദേശ്യപരമാണെന്നും വേണ്ടത്ര ആലോചനയില്ലാതെ നടത്തിയാണെന്നും കള്ളപ്പണം കണ്ടെത്തിയില്ലെന്നും ഉള്‍പ്പെടെ ഒട്ടേറെ വാദമുഖങ്ങള്‍ അദ്ദേഹം ഉയര്‍ത്തി. എന്നാല്‍ ഈ വാദമുഖങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞ്, നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ നികുതി വരുമാനം ഉയരാന്‍ കാരണമായി എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ പണനയ സമിതി അംഗമായ അഷിമ ഗോയല്‍.
നോട്ട് നിരോധനം രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് കരുത്ത് പകരുന്ന നടപടിയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്ത് കള്ളപ്പണം കുറയ്‌ക്കുകയും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ ശക്തിപ്പെടുത്തുകയുമായിരുന്നു നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും ഇത് കൈവരിച്ചുവെന്നും അഷിമ ഗോയല്‍ വാദിക്കുന്നു.
നോട്ട് നിരോധനം കുറച്ച് കാലത്തേക്ക് ബുദ്ധിമുട്ടായിരുന്നുവെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുന്ന തീരുമാനമായിരുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ ശക്തിപ്പെട്ടതും നികുതി വെട്ടിപ്പുകള്‍ കുറയ്‌ക്കാനായതും നോട്ട് നിരോധത്തിന്റെ നേട്ടങ്ങളാണെന്ന് അഷിമ ഗോയല്‍ പറയുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 24 ശതമാനം ഉയര്‍ന്നു. 8.98 ലക്ഷം കോടി രൂപയാണ് നടപ്പു വര്‍ഷത്തില്‍ നികുതി ഇനത്തില്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: