ചെന്നൈ: വളരെ ശ്രദ്ധാപൂര്‍വ്വം അമ്മയുടെ കാല്പാദങ്ങള് ശുശ്രൂഷിക്കുന്ന ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകരും സാധാരണക്കാരും. അമ്മയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് ഖുശ്ബു പങ്കുവെച്ചത്. ഇതോടൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പുമുണ്ട്.
“അമ്മയുടെ സ്നേഹത്തേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. അമ്മയുടെ കാല്ക്കീഴില് സ്വര്‍ഗ്ഗമുണ്ടെന്ന് പറയപ്പെടുന്നു. അതു വളരെ സത്യമാണ്. ഞാന്‍ എന്റെ അമ്മയുടെ കാല്വിരവിലെ നഖങ്ങള്‍ മുറിക്കുന്ന സമയം, ഞാന്‍ പാകം ചെയ്ത ഉച്ചഭക്ഷണം അവര്‍ ആസ്വദിച്ച് കഴിക്കുമ്പോള്‍ സന്തോഷം തോന്നുന്നു. അമ്മയുടെ പാദങ്ങളിലാണ് സ്വര്‍ഗ്ഗം. “- ഇതാണ് ഖുശ്ബു ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പ്.
യാതൊരു താരജാഡയുമില്ലാതെ അമ്മയുടെ കാല്പാദങ്ങള് സ്വന്തം മടിയില്‍ എടുത്തുവെച്ച് വൃത്തിയാക്കുന്ന ഖുശ്ബുവിന്റെ ചിത്രത്തെ അനുകൂലിച്ച് ധാരാളം കമന്റുകള്‍ എത്തി.അമ്മയോടുള്ള ഖുശ്ബുവിന്റെ കരുതലും സ്നേഹവും വ്യക്തമാക്കുന്നതാണ് ഈ ഫോട്ടോ. ഏകദേശം അരലക്ഷം ലൈക്കുകളാണ് ഫോട്ടോയ്ക്ക് കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: