തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയുടെ ജനറല്‍ മാനേജരായി ആര്‍.എന്‍. സിംഗ് ഇന്ന്് ചുമതലയേറ്റു. 1986 ബാച്ചിലെ ഐആര്‍എസ്ഇ കേഡറിലെ (ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് എഞ്ചിനീയേഴ്‌സ്) ഉദ്യോഗസ്ഥനായ ആര്‍.എന്‍. സിംഗ് ഡല്‍ഹി ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍, ഡിഎഫ്‌സിസിഐഎല്‍ (ഡെഡിക്കേറ്റഡ് െ്രെഫറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടര്‍ എന്ന സ്ഥാനവും വഹിച്ചിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വേയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സുപ്രധാന എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് പദവികളിലും അദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ആര്‍.എന്‍. സിംഗ് റെയില്‍വേ മന്ത്രാലയത്തിലെ അടിസ്ഥാനസൗകര്യ പ്രിന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, റെയില്‍വേ ബോര്‍ഡിലെ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: