ന്യൂദല്‍ഹി: ഇക്വറ്റോറിയല്‍ ഗിനിയ നേവിക്കാര് തടവുകാരനാക്കിയ മലയാളി ഓഫീസര്‍ സനു ജോസ് ഉള്‍പ്പെടെയുള്ളവരെ നൈജീരിയയ്ക്ക് കൈമാറുന്നത് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഇടപെട്ട് തടഞ്ഞു. കപ്പലില്‍ തടവുകാരായി വെച്ചിരുന്ന 15 ഇന്ത്യക്കാരെയും പഴയതുപോലെ ഹോട്ടലിലേക്ക് മാറ്റിത്താമസിപ്പിച്ചതായി ഇതിലെ ഒരു നാവകനായ മില്‍ട്ടന്റെ ഭാര്യ ശീതള്‍ അറിയിച്ചു. ചീഫ് ഓഫീസറായ സനു ജോസിനെ വീണ്ടും എംടി ഹിറോയിക് ഇഡുന്‍ എന്ന കപ്പലിലേക്ക് തിരിച്ചെത്തിച്ചു.
“വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം”- നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാരിന് നന്ദിയായി സനു ജോസ് പ്രതികരിച്ചു. കപ്പല്‍ എണ്ണ കക്കാന്‍ വരുന്നതാണെന്ന സംശയത്തിലാണ് ഗിനിയ നേവി ഈ കപ്പല്‍ ജീവനക്കാരെ തടവുകരായി പിടിച്ചത്. കപ്പല്‍ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് സഞ്ചരിച്ചതായും പറയുന്നു.
തിങ്കളാഴ്ചയാണ് മലയാളിയായ സനു ജോസ് ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഓഫീസര്‍മാരെ ഇക്വറ്റോറിയല്‍ ഗിനിയ തടവിലാക്കിയത്. രണ്ട് മലയാളികള്‍ ഇതില്‍ ഉണ്ട്. ഒരാള്‍ സനു ജോസും മറ്റൊരാള്‍ കൊല്ലം സ്വദേശി വിജിതും. അതേ സമയം 15 പേരെ ഒരു ഹോട്ടല്‍ മുറിയില്‍ തടവുകാരായി വെച്ചതുപോലെയാണ് താമസിപ്പിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. കൊല്ലം സ്വദേശി വിജിത്താണ് ഇതേക്കുറിച്ച് വീഡിയോയില്‍ അറിയിച്ചത്. വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെട്ട് ഉദ്യോഗസ്ഥരുടെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. എംടി ഹെറോയിക് ഇഡുന്‍ എന്ന കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് വീണ്ടും ഹോട്ടലില്‍ മടങ്ങിയെത്തിയതായി പറയുന്നു.
അറസ്റ്റിന് ശേഷം ഇക്വറ്റോറിയില്‍ ഗനിയയിലെ ഒരു നാവികകപ്പലിലേക്ക് മാറ്റിയ സനു ജോസിനെ നൈജീരിയന്‍ നാവികസേനയ്ക്ക് കൈമാറാന്‍ ഇരുന്നതായിരുന്നു. അതിനിടെയാണ് വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് നീക്കം തടഞ്ഞത്. “വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം. വീട്ടിലെത്തിയാല്‍ മാത്രമേ പൂര്‍ണ്ണസമാധാനുണ്ടാകൂ സനു ജോസ് പറയുന്നു. ആഗസ്ത് പകുതി മുതല്‍ 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേര് കപ്പലില്‍ തടവിലാണ്. അതിര്‍ത്തി ലംഘിച്ച് കപ്പലോടിച്ചതിന് ശിക്ഷയായാണ് അറസ്റ്റും തടവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: