തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും 4 മന്ത്രിമാരും വിദേശയാത്ര കഴിഞ്ഞു എത്തിയതിനു പിന്നാലെ ചെലവു ചുരുക്കാന്‍ സര്‍ക്കാരിന് ബോധോദയം. മന്ത്രിമാരുടെ അടക്കം വിദേശയാത്ര ഉള്‍പ്പെടെയുള്ള ചെലവുകള്‍ കര്‍ശനമായി വിലക്കി എല്ലാ വകുപ്പുകള്‍ക്കും ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. വിദേശയാത്ര, വിമാനയാത്ര, വാഹനം വാങ്ങല്‍, ഫോണ്‍ ഉപയോഗം എന്നിവയിലെ നിയന്ത്രണങ്ങള്‍ പല വകുപ്പുകളും ലംഘിക്കുകയാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, കമ്മിഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവ കര്‍ശനമായി ചെലവു ചുരുക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും. നഷ്ടം കാരണക്കാരായ ഉദ്യോഗസ്ഥരില്‍നിന്നു പലിശസഹിതം ഈടാക്കും. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ ധനവകുപ്പിന്റെ അനുമതിയോടെ മന്ത്രിസഭയുടെ അംഗീകാരത്തിനു വിധേയമായി മാത്രമേ ഇളവ് അനുവദിക്കൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: