സിഡ്നി:ആസ്ത്രേല്യയില്‍ വെച്ച് ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകെയ്ക്ക് ജാമ്യം നിഷേധിച്ച് ആസ്ത്രേല്യന്‍ കോടതി.
ഡേറ്റിംഗ് ആപായ ടിന്‍ഡറിലൂടെ പരിചയപ്പെട്ട 29കാരിയുടെ ആസ്ത്രേല്യയിലെ വീട്ടില്‍വെച്ചാണ് ധനുഷ്ക ഗുണതിലകെനാല് തവണയാണ് സ്ത്രീയെ സമ്മതമില്ലാതെ ബലമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടത്. ഏറെ നാളുകളായി ഡേറ്റിംഗില്‍ ഏര്‍പ്പെടുകയായിരുന്ന യുവതി ഗുണതിലകയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ശാരീരിക ആക്രമണം തടയാനുള്ള എല്ലാ വിധ മുന്‍കരുതലും എടുത്തിരുന്നെങ്കിലും താരം ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മുന്‍കാലങ്ങളില്‍ കുറ്റകൃത്യം ചെയ്തിട്ടില്ലെന്നും ഈ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കുകയാണെന്ന് വാദം കേട്ട സിഡ്നി കോടതിയിലെ മജിസ്ട്രേറ്റ് റോബര്‍ട്ട് വില്ല്യംസ് വിധിച്ചു. ഇതോടെ ധനുഷ്ക ഗുണതിലകെയെ ക്രിക്കറ്റിലെ മൂന്ന് ഇനങ്ങളില്‍ നിന്നും (ടി20, ഏകദിനം, ടെസ്റ്റ്) സസസ്പെന്റ് ചെയ്തതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
പൊലീസ് കസ്റ്റഡിയില്‍ നിന്നും നേരത്തെ മോചനം നേടിയിരുന്ന ഗുണതിലക ഇപ്പോള്‍ ദുര്ഗുണപരിഹാരത്തിനുള്ള ചികിത്സാകേന്ദ്രത്തിലാണ്. മസിലിന് പരിക്കേറ്റ ഗുണതിലക ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ ഉണ്ടെങ്കിലും കളിക്കുന്നുണ്ടായിരുന്നില്ല. പുതിയ തീരുമാനത്തോടെ ഇദ്ദേഹത്തെ ടീമില്‍ നന്നും പുറത്താക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: