ന്യൂദല്‍ഹി: ഇന്ത്യയുടെ ജി20 പ്രസിഡന്‍സി ലോഗോയും പ്രമേയവും വെബ്സൈറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 8നു വിദൂരദൃശ്യസംവിധാനത്തിലൂടെ പുറത്തിറക്കും. വൈകിട്ട് 4.30നാണു ചടങ്ങ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ വിദേശനയം, ആഗോളതലത്തില്‍ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കുംവിധത്തില്‍ വളരുകയാണ്.
ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പായാണ് 2022 ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യ ജി20 പ്രസിഡന്‍സി ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ആഗോള അജണ്ടയില്‍ സംഭാവനയേകുന്നതിന് ജി20 പ്രസിഡന്‍സി ഇന്ത്യക്ക് സവിശേഷമായ അവസരമൊരുക്കും. നമ്മുടെ ജി20 പ്രസിഡന്‍സിയുടെ ലോഗോയും പ്രമേയവും വെബ്സൈറ്റും ഇന്ത്യയുടെ സന്ദേശവും, അതിനുപരിയായി ലോകത്തിനായുള്ള മുന്‍ഗണനകളും പ്രതിഫലിപ്പിക്കും.
ആഗോള ജിഡിപിയുടെ 85%, ആഗോള വ്യാപാരത്തിന്റെ 75%, ലോകജനസംഖ്യയുടെ മൂന്നില്‍രണ്ടു ഭാഗം എന്നിവ പ്രതിനിധാനംചെയ്യുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണു ജി20. ജി20 പ്രസിഡന്‍സി കാലയളവില്‍, രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിലായി 32 വ്യത്യസ്ത മേഖലകളില്‍ 200ഓളം യോഗങ്ങള്‍ ഇന്ത്യ നടത്തും. അടുത്തവര്‍ഷം നടക്കുന്ന ജി20 ഉച്ചകോടി, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലൊന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: