തൃശൂര്‍: പതിനാറുകാരന് മദ്യം നല്കി പീഡിപ്പിച്ചെന്ന കേസില്‍ തൃശൂരില്‍ ട്യൂഷന് ടീച്ചര്‍ അറസ്റ്റിലായി. പോക്സോ നിയമപ്രകാരമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത്. കുറച്ചു ദിവസങ്ങളായി പതിനാറുകാരന് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. അധ്യാപകര്‍ കാര്യം തിരക്കിയെങ്കിലും മറുപടി നല്‍കിയില്ല. തുടര്‍ന്ന് കൗണ്‍സിലിങ് സമയത്താണ് ട്യൂഷന് ടീച്ചര്‍ തനിക്ക് മദ്യം നല്‍കിയെന്നും പീഡിപ്പിച്ചെന്നും പതിനാറുകാരന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ശിശുക്ഷേമ സമിതി അംഗങ്ങള്‍ തൃശൂര്‍ മണ്ണുത്തി പൊലീസിന് വിവരങ്ങള്‍ കൈമാറി.
ട്യൂഷന് ടീച്ചറെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. രഹസ്യമൊഴിയും രേഖപ്പെടുത്തി. പ്രതിയുടെ പേരു വിവരങ്ങള്‍ തത്കാലം പുറത്തുവിടരുതെന്നാണ് പോലീസ് നിര്‍ദേശം. ഇതേ ടീച്ചറുടെ അടുത്ത് ട്യൂഷന് പോയ മറ്റു കുട്ടികളെ മാനസികമായ തളര്‍ത്തേണ്ട എന്ന തീരുമാനത്തിലാണ് പോലീസ് നിര്‍ദേശം. നേരത്തെ ഫിറ്റ്നസ് സെന്ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് ടീച്ചര്‍. മക്കളില്ല. കോവിഡ് കാലത്താണ് ട്യൂഷന് എടുത്ത് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: