ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്‌ക്ക് മുന്‍കൂട്ടി അനുമതി വാങ്ങാതെ കെജിഎഫ്2ലെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കേസ്. ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശമുള്ള എംആര്‍ടി മ്യൂസിക്കാണ് പകര്‍പ്പാവകാശം ലംഘിച്ചുവെന്നാരോപിച്ച് രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കേസ് നല‍്കിയത്.
രാഹുല്‍ഗാന്ധിക്ക് പുറമെ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേഠ് എന്നിവര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ സൂപ്പര്‍ ഹിറ്റായ കെജിഎഫ് രണ്ടാം ഭാഗത്തിലെ ഹിന്ദു ഗാനങ്ങളുടെ പകര്‍പ്പാവകശാം ലഭിക്കാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പറയുന്നു.
ഈ പാട്ട് നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്തെടുത്ത ശേഷം കോണ്‍ഗ്രസിനാവശ്യമായ ദൃശ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഉപയോഗിച്ചത്. കേട്ടാന്‍ ഇത് കോണ്‍ഗ്രസിന്റെ ഗാനമാണെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഉപയോഗിച്ചതെന്ന് എംആര്‍ടി മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറയുന്നു. ഈ വീഡിയോയില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോയും ഉപയോഗിച്ചിട്ടുണ്ട്.
നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ് ഇതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: