കൊല്ലം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. കോട്ടയം എക്സ്പ്രസിൽ തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്. അശ്ലീല പ്രകടനം നടത്തിയയാൾ വർക്കലയിലിറങ്ങി. ഇയാളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.
വിദ്യാര്‍ഥിനിയുടെയും സഹോദരിയുടെയും നേരെയായിരുന്നു അശ്ലീപ്രദര്ശനം. അനിയത്തിയാണ് സംഭവം ആദ്യം കണ്ടത്. വീഡിയോ എടുക്കുന്നതു കണ്ടാണ് ഇയാള്‍ വര്‍ക്കല സ്റ്റേഷനിലിറങ്ങിയത്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയത് എന്നാണ് വിവരം. കുട്ടികളുടെ നമ്പർ എടുത്ത് റെയിൽവേ പോലീസ് അവരുമായി സംസാരിച്ചു.
ദൃശ്യങ്ങൾ അവരുടെ സുഹൃത്തുക്കൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലേക്ക്, ഇയാളെ കണ്ടെത്താൻ വേണ്ടി വിദ്യാർത്ഥികൾ അയച്ചു കൊടുക്കുകയും ചെയ്തു. അതിന് ശേഷം ഇയാളെ കണ്ടെത്തുന്നതിന് മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയുമുണ്ടായി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: