തൃശൂർ: പോപ്പുലർ ഫ്രണ്ട് നേതാവിനായി ജയിലിലേക്ക് സിം കടത്താൻ ശ്രമം. വിയ്യൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു സംഭവം. പെരുവന്താനത്ത് നിന്നും അറസ്റ്റിലായ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന സൈനുദീനെ കാണാനെത്തിയ ബന്ധുക്കളാണ് സിം കാർഡ് കൈമാറിയത്. ഇവർ കൈമാറിയ ഖുറാനിനിലായിരുന്നു സിം കാർഡ് ഒളിപ്പിച്ചിരുന്നത്. സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ജയിലിന്റെ ചുമതലയുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ സേനാംഗങ്ങളാണ് സിം കാർഡ് കണ്ടെത്തിയത്. ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, അച്ഛൻ മുഹമ്മദ് നാസർ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. അടുത്ത ദിവസം തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: