കൊച്ചി: കേരളത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ കഥ പ്രമേയമാക്കി ദി കേരള സ്റ്റോറി എത്തുന്നു. ഐഎസ് റിക്രൂട്ട്മെന്റടക്കമുള്ള കേരളത്തിലെ ഭീകരവാദം പ്രമേയമാക്കിയാണ് സിനിമയുടെ ടീസര്‍ യു ട്യൂബില്‍ റിലീസ് ചെയ്തു. ഒരു മിനിറ്റ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. സിനിമ കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ദി കേരള സ്റ്റോറിയുടെ പ്രമേയം.
വിപുല്‍ അമൃത്ലാല്‍ ഷാ നിര്‍മിക്കുന്ന ചിത്രം സുദീപ്ത സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയി മതം മാറ്റുകയും ഭീകരവാദക്യാമ്പുകളിലെത്തിക്കുകയും ചെയ്യുന്നതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സിനിമ പിറക്കുന്നത്. ഒരു നഴ്സ് ആവാന്‍ സ്വപ്നം കണ്ട സ്ത്രീയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുന്നതിന്റെയും, പിന്നിട് ഐഎസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ ജയിലിലടച്ചതിന്റെയും കഥയാണ് മുഖ്യപ്രമേയം. ബോളിവുഡ് നടി ആദാ ശര്‍മ്മയാണ് നായിക. ടീസര്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ടീസറില്‍ ബുര്‍ഖ ധരിച്ച് ആദം ശര്‍മ്മയെ കാണാം.
”എന്റെ പേര് ശാലിനി ഉണ്ണികൃഷ്ണന് എന്നായിരുന്നു. ഒരു നഴ്സായി ആളുകളെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇപ്പോള്‍ ഞാന്‍ ഫാത്തിമ ബാ ആണ്. അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഐഎസ് തീവ്രവാദി. ഞാന്‍ ഒറ്റയ്ക്കല്ല. എന്നെപ്പോലെ 32000 പെണ്‍കുട്ടികളെ കൂടി മതം മാറ്റി സിറിയയിലും യെമനിലും ജയിലിലാക്കിയിട്ടുണ്ട്.’ ആദം ശര്‍മ്മയുടെ കഥാപാത്രം പറയുന്നു. ”ഒരു സാധാരണ പെണ്‍കുട്ടിയെ തീവ്രവാദിയാക്കുന്ന അപകടകരമായ രീതികളാണ് കേരളത്തില്‍ നടക്കുന്നത്, അതും പരസ്യമായി. ആരും തടയില്ല. ഇത് എന്റെ കഥയാണ്. ആ 32000 പെണ്‍കുട്ടികളുടെ കഥയാണ്. ഇതാണ് ‘ദി കേരള സ്റ്റോറി’. ആദം ശര്‍മ്മയുടെ കഥാപാത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: