തിരുവനന്തപുരം : വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കേരള സര്‍വ്വകലാശാല സെനറ്റ്. വിഷയത്തില്‍ ഗവര്‍ണര്‍ നിലപാടിനെതിരെ ഓഗസ്റ്റില്‍ പാസാക്കിയ പ്രമേയം വീണ്ടും സെനറ്റ് അംഗീകരിച്ചു. പഴയ പ്രമേയത്തില്‍ ഭേദഗതി വരുത്തിയാണിപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
നിലവിലെ സര്‍ച്ച കമ്മിറ്റിക്ക് നിയമപരമായ നിലനില്‍പ്പില്ല. നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്നു നിയമപരമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. സെനറ്റിലെ 50 ഇടത് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. ഗവര്‍ണര്‍ സെര്‍ച് കമ്മിറ്റി പിന്‍വലിച്ചാല്‍ മാത്രം സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കും.
എന്നാല്‍ പ്രമേയം ചാന്‍സിലര്‍ക്ക് എതിരല്ല. നോട്ടിഫിക്കേഷനെയാണ് എതിര്‍ക്കുന്നത്. ഇതില്‍ രാഷ്ട്രീയവുമില്ല. നിയമ പ്രശ്നമാണ്. കോടതി പറയുന്നത് കേള്‍ക്കുമെന്നും ഇടത് അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. സെനറ്റില്‍ നിന്ന് 15 അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: